Latest News

കുട്ടനാട്ടില്‍ പക്ഷിപ്പനി: ഇരുപതിനായിരത്തിലേറെ താറാവുകള്‍ ചത്തു

കുട്ടനാട്ടില്‍ പക്ഷിപ്പനി: ഇരുപതിനായിരത്തിലേറെ താറാവുകള്‍ ചത്തു
X

ആലപ്പുഴ: കുട്ടനാട്ടില്‍ പക്ഷിപ്പനി മൂലം ഇരുപതിനായിരത്തിലേറെ താറാവുകള്‍ ചത്തു. നെടുമുടി, ചെറുതന, കരുവാറ്റ, കാര്‍ത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, തകഴി അടക്കമുള്ളയിടങ്ങളിലാണ് താറാവുകള്‍ ചത്തത്. പക്ഷിപ്പനിയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചായിരുന്നു പ്രദേശത്തെ താറാവുകള്‍ ചത്തത്.

തിരുവല്ലയിലെ ലാബില്‍ നടത്തിയ പരിശോധനയില്‍ ചത്ത താറാവുകള്‍ക്ക് പക്ഷിപ്പനിയാണെന്നു സ്ഥിരീകരിച്ചു. ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലും ഫലം പോസിറ്റീവായതോടെ കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം സര്‍ക്കാരിനെ വിവരം അറിയിച്ചു.കര്‍ഷകര്‍ വിപണിയില്‍ പ്രതീക്ഷയുള്ള മാസമാണ് ഡിസംബര്‍. എന്നാല്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത് കര്‍ഷകരെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

Next Story

RELATED STORIES

Share it