Latest News

കര്‍ണാടകയില്‍ പക്ഷിപ്പനി; 7,500 കോഴികളെ കൊന്നൊടുക്കി

കര്‍ണാടകയില്‍ പക്ഷിപ്പനി; 7,500 കോഴികളെ കൊന്നൊടുക്കി
X

ബെംഗളൂരു: കര്‍ണാടകയില്‍ പക്ഷിപ്പനി ഭീഷണി. 7,500 കോഴികളെ ഇതിനകം കൊന്നൊടുക്കി. സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഫാമിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഫാമിലെ പത്ത് ജീവനക്കാര്‍ ക്വാറന്റൈനിലാണ്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഇവരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചത്.

കര്‍ണാടകയിലെ ഹെസരഘട്ടയിലും പരിസരപ്രദേശങ്ങളിലും നിരീക്ഷണം ശക്തമാക്കി.

ഏപ്രില്‍ 14 ന് ഫാമിലെ കോഴികളില്‍ നടത്തിയ പതിവ് പ്രാഥമിക പരിശോധനയിലാണ് അണുബാധ ആദ്യം തിരിച്ചറിഞ്ഞതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഇവിടെ നിന്ന് ബംഗളൂരുവിലേക്കും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുമായി കോഴികളെ കൊടുത്തിട്ടുണ്ടെന്നാണ് വിവരം. ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ പോകണമെന്നുള്ള നിര്‍ദേശവും ഇതിനകം നല്‍കിയിട്ടുണ്ട്.

നിരീക്ഷണ മേഖലയ്ക്കുള്ളില്‍ 54 ചിക്കന്‍ റീട്ടെയില്‍ ഔട്ട്ലെറ്റുകളും സമീപത്തുള്ള 36 ഗ്രാമങ്ങളും ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞു, കര്‍ശനമായ നിരീക്ഷണവും പ്രതിരോധ നടപടികളും നടപ്പിലാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

Next Story

RELATED STORIES

Share it