Latest News

'ആണവോര്‍ജ്ജ മേഖലയില്‍ ഇന്ത്യയുമായുള്ള ഉഭയകക്ഷി സഹകരണം ശക്തമാക്കും'; കരാറിന് റഷ്യന്‍ മന്ത്രിസഭയുടെ അംഗീകാരം

ആണവോര്‍ജ്ജ മേഖലയില്‍ ഇന്ത്യയുമായുള്ള ഉഭയകക്ഷി സഹകരണം ശക്തമാക്കും; കരാറിന് റഷ്യന്‍ മന്ത്രിസഭയുടെ അംഗീകാരം
X

ന്യൂഡല്‍ഹി: ആണവോര്‍ജ്ജ മേഖലയില്‍ ഇന്ത്യയുമായുള്ള ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവെക്കുന്നതിന് റഷ്യന്‍ മന്ത്രിസഭ അംഗീകാരം നല്‍കി. തമിഴ്നാട്ടിലെ കൂടംകുളം ആണവ നിലയത്തില്‍ നിരവധി റിയാക്ടറുകള്‍ നിര്‍മ്മിക്കുന്ന റഷ്യയുടെ റോസാറ്റം ന്യൂക്ലിയര്‍ കോര്‍പ്പറേഷന്‍, കരാറില്‍ ഒപ്പുവെക്കുമെന്നാണ് വിവരം.

ചെറിയ മോഡുലാര്‍ റിയാക്ടറുകള്‍ നിര്‍മ്മിക്കുന്നതിലെ സഹകരണം ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളുടെ പൂര്‍ണ്ണ സംരംഭം റോസാറ്റം സിഇഒ അലക്‌സി ലിഗാച്ചേവിന് ഉണ്ടെന്നും ഡല്‍ഹിയില്‍ നടക്കുന്ന ഉച്ചകോടി ചര്‍ച്ചകളില്‍ അവ അവതരിപ്പിക്കുമെന്നും ഇന്ത്യന്‍ മാധ്യമ പ്രതിനിധികളുമായി ആശയവിനിമയം നടത്തിയ ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.

റഷ്യ രൂപകല്‍പ്പന ചെയ്ത നൂതന റിയാക്ടറുകള്‍ ഇന്ത്യയില്‍ തദ്ദേശീയമായി സ്ഥാപിക്കാന്‍ റോസാറ്റം സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്തുക, പ്രതിരോധ വിതരണ ലൈനുകള്‍ സ്ഥിരപ്പെടുത്തുക, ഉഭയകക്ഷി വ്യാപാരം സാധ്യമാക്കുക എന്നിവയാണ് പുടിന്റെ തിരക്കേറിയ സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവ് സ്ഥാപകന്‍ അജയ് ശ്രീവാസ്തവ പറഞ്ഞു. ഡിസംബര്‍ 4-5 തീയതികളിലാണ് പുടിന്റെ ഇന്ത്യാ സന്ദര്‍ശനം.

Next Story

RELATED STORIES

Share it