Latest News

നിര്‍ത്തിയിട്ട സ്‌കൂള്‍ ബസ്സിന് പിന്നില്‍ ബൈക്കിടിച്ചു; അരൂരില്‍ മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം

നിര്‍ത്തിയിട്ട സ്‌കൂള്‍ ബസ്സിന് പിന്നില്‍ ബൈക്കിടിച്ചു; അരൂരില്‍ മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം
X

ആലപ്പുഴ: അരൂര്‍ പോലിസ് എയ്ഡ്‌പോസ്റ്റിനു സമീപം വാഹനാപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു. അരൂര്‍ സ്വദേശികളായ അഭിജിത്ത്(23), ആല്‍വിന്‍ (23), വിജോയ് വര്‍ഗീസ് (23) എന്നിവരാണ് മരിച്ചത്. നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസ്സിനു പിന്നില്‍ ബൈക്കിടിച്ചായിരുന്നു അപകടം. ഞായറാഴ്ച പുലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം. സ്‌കൂള്‍ ബസ്സിന് അടിയിലേക്ക് ഇടിച്ചുകയറിയ നിലയിലാണ് ബൈക്ക്.

ബസ്സിന്റെ പിന്‍ഭാഗം തകര്‍ന്നിട്ടുണ്ട്. അമിത വേഗമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഓടിക്കൂടിയ നാട്ടുകാര്‍ മൂന്നുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സുഹൃത്തിന്റെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍ പങ്കെടുത്ത് ചന്തിരൂരിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം. ആല്‍ബിനും അഭിജിത്തും സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തില്‍ പോലിസ് കേസെടുത്തിട്ടുണ്ട്.

Next Story

RELATED STORIES

Share it