Latest News

വള്ളിക്കുന്നില്‍ ബൈക്കപടകം: യുവാവ് മരിച്ചു

വള്ളിക്കുന്നില്‍ ബൈക്കപടകം: യുവാവ് മരിച്ചു
X

വള്ളിക്കുന്ന്: വള്ളിക്കുന്നില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. അരിയല്ലൂര്‍ പരേതനായ തൊട്ടിയില്‍ ഭാസ്‌കരന്റെയും പത്മാവതിയുടെയും മകന്‍ ഗംഗേഷ് (38) ആണ് മരിച്ചത്. സഹയാത്രികന്‍ അരിയല്ലൂരിലെ സുര്‍ജിത്തിനെ (31) പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച വൈകിട്ട് ആറു മണിയോടെ തയ്യിലക്കടവിലാണ് അപകടം നടന്നത്. പൊലിസ് നടപടികള്‍ക്ക് ശേഷം ഗംഗേഷിന്റെ മൃതദേഹം സംസ്‌കരിക്കും.

സഹോദരങ്ങള്‍: തുഷാര, സുഷിത.

Next Story

RELATED STORIES

Share it