Latest News

ബിജാപൂര്‍ ഏറ്റുമുട്ടല്‍: ആറു മാവോവാദികളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; മരണസംഖ്യ 18 ആയി

ബിജാപൂര്‍ ഏറ്റുമുട്ടല്‍: ആറു മാവോവാദികളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; മരണസംഖ്യ 18 ആയി
X

ബിജാപൂര്‍: ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോവാദികളുടെ ആറു മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം 18 ആയി.

ഇന്നലെ നടന്ന വെടിവയ്പ്പില്‍ സംസ്ഥാന പോലിസിന്റെ ഒരു യൂണിറ്റായ ജില്ലാ റിസര്‍വ് പോലിസ് സേനയിലെ മൂന്ന് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. ദന്തേവാഡ ജില്ലയോട് ചേര്‍ന്നുള്ള ഗംഗലൂര്‍ പ്രദേശത്തെ വനങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം നക്‌സല്‍ വിരുദ്ധ ഓപ്പറേഷനില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴാണ് വെടിവയ്പ്പ് ഉണ്ടായതെന്നാണ് പോലിസ് ഭാഷ്യം.

Next Story

RELATED STORIES

Share it