Latest News

ബീഹാര്‍ തിരഞ്ഞെടുപ്പ്: ബിജെപിയുടെ സൗജന്യ വാക്‌സിന്‍ വാഗ്ദാനം മാതൃകാ പെരുമാറ്റച്ചട്ട ലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബീഹാര്‍ തിരഞ്ഞെടുപ്പ്: ബിജെപിയുടെ സൗജന്യ വാക്‌സിന്‍ വാഗ്ദാനം മാതൃകാ പെരുമാറ്റച്ചട്ട ലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍
X

ന്യൂഡല്‍ഹി: ബീഹാര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ സൗജന്യ വാക്‌സിന്‍ വാഗ്ദാനം തിരഞ്ഞെടപ്പ് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഒക്ടോബര്‍ 28ന് വിവരാവകാശ പ്രവര്‍ത്തകന്‍ സാകേത് ഗോഖലെ നല്‍കിയ വിവരാവകാശ നിയമപ്രകാരുള്ള അപേക്ഷയ്ക്കുള്ള മറുപടിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം.

കമ്മീഷന്‍ മാതൃകാ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട വ്യവസ്ഥകളും മറുപടിയില്‍ ഉദ്ധരിച്ചു ചേര്‍ത്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഭരണഘടനയെ നിന്ദിക്കുന്ന ഒന്നും അടങ്ങിയിരിക്കരുതെന്നും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ പരിശുദ്ധിയെ ദുര്‍ബലപ്പെടുത്തുന്നതോ അല്ലെങ്കില്‍ വോട്ടര്‍മാരില്‍ അനാവശ്യ സ്വാധീനം ചെലുത്തുന്നതോ ആയ വാഗ്ദാനങ്ങള്‍ നല്‍കരുതെന്നാണുമാണ് പറയുന്നത്. മാത്രമല്ല, നിറവേറ്റാവുന്ന വാഗ്ദാനങ്ങള്‍ മാത്രമേ നല്‍കാനും പാടുള്ളൂ. ഈ കാര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ പരാതിയില്‍ പറയുന്നതുപൊലെ മാതൃകാപെരുമാറ്റച്ചട്ടലംഘനം നടന്നിട്ടില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് ബിഹാര്‍ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് സംസ്ഥാനത്ത് കൊവിഡ് -19 വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചത്. പ്രസ്താവന പുറത്തുവന്നതുമുതല്‍ അതിനെതിരേ വലിയ പ്രതിഷേധമുണ്ടായി. വോട്ടെടുപ്പ് ഒരാഴ്ച മാത്രം ശേഷിക്കെ, ഇത്തരമൊരു പ്രസ്താവന നടത്തുന്നതിനെതിരേ നടപടിയെടുക്കണമെന്ന് പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.

അതേസമയം പെരുമാറ്റച്ചട്ടം നിലനില്‍ക്കുമ്പോള്‍ ഇത്തരം വാഗ്ദാനങ്ങള്‍ നല്‍കുന്നത് നേരത്തെയും കമ്മീഷന്‍ ശരിവച്ചിട്ടുണ്ട്. 2019 ല്‍ കോണ്‍ഗ്രസ് എല്ലാവര്‍ക്കും വര്‍ഷത്തില്‍ 72,000 രൂപ ഉറപ്പുനല്‍കുന്ന ന്യായയോജന പ്രഖ്യാപിച്ചപ്പോഴും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതേ നിലപാടാണ് എടുത്തത്.

Next Story

RELATED STORIES

Share it