Latest News

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറക്കണം : അബ്ദുസ്സമദ് സമദാനി എം പി

കരിപ്പൂരിന്നെതിരെ ലോബികള്‍ ഇന്നും സജീവം

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറക്കണം : അബ്ദുസ്സമദ് സമദാനി എം പി
X

കോഴിക്കോട് : വിമനാപകട പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച വൈഡ് ബോഡി വിമാനങ്ങള്‍ കരിപ്പൂരില്‍ ഉടന്‍ ആരംഭിക്കണമെന്ന് അബ്ദുസ്സമദ് സമദാനി എം പി ആവശ്യപ്പെട്ടു. വിമനാപകട കാരണത്തെ കുറിച്ചു നടത്തിയ അന്വേഷണ റിപോര്‍ട്ടില്‍ കരിപ്പൂരിലെ ഭൗതിക സാഹചര്യങ്ങളുടെ പോരായ്മയല്ല എന്നും പൈലറ്റിന്റെ പിഴവാണെന്നും വ്യക്തമായ സാഹചര്യത്തില്‍ വിമാനങ്ങള്‍ ഉടന്‍ പുനാരാരംഭിക്കണമെന്നും സമദാനി ആവശ്യപ്പെട്ടു. 'വിമനാപകട റിപോര്‍ട്ട് കരിപ്പൂര്‍ വിമാനത്താവള സുരക്ഷയിലുള്ള ആശങ്ക അകലുന്നു' എന്ന പേരില്‍ മലബാര്‍ ഡെവലപ്‌മെന്റ് ഫോറം നടത്തിയ വെബിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.എംഡിഎഫ് പ്രസിഡന്റ് എസ് എ അബൂബക്കര്‍ അധ്യക്ഷതവഹിച്ചു. ടി വി ഇബ്രാഹിം എംഎല്‍എ, എംഡിഎഫ് ചെയര്‍മാന്‍ യു എ നസീര്‍, അന്‍വര്‍ നഹ (കെ.എം.സി.സി. യു.എ.ഇ കമ്മിറ്റി സെക്രട്ടറി)പി വി ഗംഗാധരന്‍ (വിമാനത്താവള ഉപദേശകസമിതി അംഗം)ബാദുഷ കടലുണ്ടി (കേരള പ്രവാസി ക്ഷേമനിധി അംഗം)സുബൈര്‍ കൊളക്കാടന്‍ (കാലിക്കറ്റ് ചേംബര്‍ പ്രസിഡന്റ്)സി വിജയകുമാര്‍ (റിട്ടയര്‍ഡ് എയര്‍പോര്‍ട്ട് ഡയറക്ടര്‍)അബ്ദുല്‍ റൗഫ് കൊണ്ടോട്ടി (ലോക കേരള സഭ അംഗം)ഡോ: സജ്ജാദ് ഹുസൈന്‍ (എംഡിഎഫ് വിമാനാപകട ആക്ഷന്‍ കൗണ്‍സില്‍ സന്തോഷ് കുമാര്‍ വി പി (എംഡിഎഫ് ട്രഷറര്‍),എം.ഡി.എഫ് സെക്രട്ടറി പ്രിത്യൂരാജ് നാറാത്ത്, അഷ്‌റഫ് കളത്തിങ്കല്‍പ്പാറ സംസാരിച്ചു.




Next Story

RELATED STORIES

Share it