ഭാരത് ജോഡോ യാത്ര ഇന്ന് ഡല്‍ഹിയില്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് ഡല്‍ഹിയില്‍ പ്രവേശിച്ചു. ബദര്‍പൂരില്‍നിന്നാണ് ഡല്‍ഹിയിലെ പര്യടനം ആരംഭിച്ചത്. വൈകീട്ട് ചെങ്കോട്ടയില്‍ യാത്ര താല്‍ക്കാലികമായി സമാപിക്കും. നാളെ മുതല്‍ ജനുവരി രണ്ടുവരെ യാത്രയ്ക്ക് അവധി നല്‍കിയിട്ടുണ്ട്. തെന്നിന്ത്യന്‍ സൂപ്പര്‍താരവും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍, കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ എന്നിവര്‍ക്കൊപ്പം സ്വാതന്ത്ര്യസമരസേനാനികളുടെ കുടുംബാംഗങ്ങളും യാത്രയില്‍ അണിചേരുമെന്ന് ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അനില്‍ ചൗധരി പറഞ്ഞു.
ഇന്നു പുലര്‍ച്ചെ ആറുമണിക്ക് ബദര്‍പുര്‍ അതിര്‍ത്തിയിലൂടെ യാത്ര ഡല്‍ഹിയിലെത്തുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ സപ്തംബര്‍ ഏഴിന് കന്യാകുമാരിയില്‍നിന്ന് തുടങ്ങിയ യാത്ര തമിഴ്‌നാട്, കേരളം, കര്‍ണാടക, തെലങ്കാന, ആന്ധ്ര, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ പര്യടനം പൂര്‍ത്തിയാക്കിയാണ് ഡല്‍ഹിയിലേക്ക് കടക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആവശ്യപ്രകാരം ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുമെന്ന് കഴിഞ്ഞയാഴ്ച കമല്‍ഹാസന്‍ വ്യക്തമാക്കിയിരുന്നു.
അതിനിടെ, കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ യാത്രയില്‍ പങ്കെടുക്കുന്നവരോട് മാസ്‌ക് ധരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ യാത്ര നിര്‍ത്തിവക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, കേന്ദ്രനീക്കം രാഷ്ട്രീയപ്രേരിതമാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഭാരത് ജോഡോ യാത്ര തടയാനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ നീക്കങ്ങളെന്ന് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. ഡല്‍ഹിയിലെ പര്യടനത്തിന് ശേഷം ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കിയാകും സമാപിക്കുക.
RELATED STORIES
'മികച്ച ട്രാക്ക് റെക്കോഡുള്ള ഉദ്യോഗസ്ഥന്'; സ്ഥലംമാറ്റിയ മലപ്പുറം എസ് ...
11 Sep 2024 5:31 PM GMTഉരുള്പൊട്ടലില് ഏവരെയും നഷ്ടപ്പെട്ട ശ്രുതിയെ തനിച്ചാക്കി ജിന്സണും...
11 Sep 2024 5:22 PM GMTആശ്രമം കത്തിച്ച കേസില് കാരായി രാജനെ കുടുക്കാന് നോക്കി; പൂഴ്ത്തിയ...
11 Sep 2024 3:10 PM GMTസ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസ് അട്ടിമറിച്ചത്...
11 Sep 2024 2:18 PM GMTകൊടിഞ്ഞി ഫൈസല് വധം: സര്ക്കാര് നിയമിച്ച സ്പെഷ്യല് പബ്ലിക്...
11 Sep 2024 2:15 PM GMTഅരിയെത്ര പയറഞ്ഞാഴി എന്നല്ല, മുഖ്യമന്ത്രി രാഷ്ട്രീയ മറുപടി പറയണം
11 Sep 2024 1:03 PM GMT