Latest News

അഗ്നിപഥിനെതിരേ ഭാരത്ബന്ദ്: ഇന്ന് റദ്ദാക്കിയത് 483 ട്രെയിനുകള്‍

അഗ്നിപഥിനെതിരേ ഭാരത്ബന്ദ്: ഇന്ന് റദ്ദാക്കിയത് 483 ട്രെയിനുകള്‍
X

ന്യൂഡല്‍ഹി: അഗ്നിപഥ് എന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന കരാര്‍ സൈനിക നിയമനത്തിനെതിരേ ഏതാനും സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് തുടരുന്നു. പ്രതിഷേധത്തെ നേരിടാന്‍ സര്‍ക്കാര്‍ സുരക്ഷ ശക്തമാക്കി. പ്രതിഷേധം തീവ്രമായാലും തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് രാജ്യത്ത് തിങ്കളാഴ്ച മാത്രം 483 ട്രെയിനുകള്‍ റദ്ദാക്കി. റദ്ദാക്കിയ ട്രയിനുകളില്‍ 28 എണ്ണം പുറപ്പെടുന്ന സ്റ്റേഷനും 22 എണ്ണം എത്തിച്ചേരുന്ന സ്റ്റേഷനിലും മാറ്റം വരുത്തി. റദ്ദാക്കിയതില്‍ 229 എണ്ണം എക്‌സ്പ്രസ് ട്രയിനുകളും 254 എണ്ണം പാസഞ്ചര്‍ ട്രെയിനുകളുമാണ്. 8 മെയിലുകള്‍ ഭാഗികമായി റദ്ദാക്കി. ഇതുവരെ ആകെ 700 ട്രെയിനുകളാണ് റദ്ദാക്കിയത്.

പല റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചും പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്.

ഡല്‍ഹി ഗുരുഗ്രാം എക്‌സ്പ്രസ് ഹൈവെയില്‍ പോലിസ് പരിശോധനയെത്തുടര്‍ന്ന് വലിയ ഗതാഗതക്കുരുക്കാണ് രൂപപ്പെട്ടിരിക്കുന്നത്.

കോണ്‍ഗ്രസ്സും ആം ആദ്മി പാര്‍ട്ടിയും ജന്തര്‍മന്ദറില്‍ പ്രതിഷേധം പ്രഖ്യാപിച്ചു. അതിനെ നേരിടാന്‍ ഫരീദാബാദ്, നോയിഡ പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ജാര്‍ഖണ്ഡില്‍ എല്ലാ സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. സുരക്ഷയും ശക്തമാക്കി.

പ്രതിഷേധത്തെത്തുടര്‍ന്ന് സെക്കന്ദരാബാദില്‍ 46 പേരെ അറസ്റ്റ് ചെയ്തു.

Next Story

RELATED STORIES

Share it