Latest News

മദ്യക്കുപ്പികളുമായി വന്ന ലോറി താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് മറിഞ്ഞു

മദ്യക്കുപ്പികളുമായി വന്ന ലോറി താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് മറിഞ്ഞു
X

കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ മദ്യം കയറ്റിവന്ന ലോറി മറിഞ്ഞ് അപകടം. ബിവറേജസ് കോര്‍പറേഷന്റെ മദ്യം കയറ്റിവന്ന ലോറിയാണ് ഒന്നാം വളവില്‍ നിന്ന് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞത്. മദ്യക്കുപ്പികളാണ് ലോറിയിലുള്ളത്. ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ലോറിയില്‍ ഡ്രൈവര്‍ മാത്രമാണുണ്ടായിരുന്നത്. ബംഗളൂരുവില്‍നിന്ന് മാഹിയിലേക്കു പോവുകയായിരുന്നു ലോറി. അപകടത്തെത്തുടര്‍ന്ന് ബിവറേജസ് കോര്‍പറേഷന്റെ സ്‌ക്വാഡ് സ്ഥലത്തെത്തിയിട്ടുണ്ട്. ആളുകളെ ലോറിക്ക് അടുത്തേക്ക് കടത്തിവിടുന്നില്ല.

Next Story

RELATED STORIES

Share it