Latest News

ബംഗാള്‍ അധ്യാപക നിയമന അഴിമതി: സിബിഐ കുറ്റപത്രത്തില്‍ പാര്‍ത്ഥ ചാറ്റര്‍ജിയും

ബംഗാള്‍ അധ്യാപക നിയമന അഴിമതി: സിബിഐ കുറ്റപത്രത്തില്‍ പാര്‍ത്ഥ ചാറ്റര്‍ജിയും
X

കൊല്‍ക്കത്ത: ബംഗാള്‍ അധ്യാപക നിയമന അഴിമതിക്കേസില്‍ സിബിഐ നല്‍കിയ കുറ്റപത്രത്തില്‍ തൃണമൂല്‍ നേതാവ് പാര്‍ത്ഥ ചാറ്റര്‍ജിയുടെ പേരും. ആകെ 16 പേരുകളാണ് സിബിഐ കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്.

പാര്‍ത്ഥ ചാറ്റര്‍ജിയുടെ അടുത്ത സഹായിയായ അര്‍പിത മുഖര്‍ജിയുടെ നിരവധി വസതികളില്‍ നിന്ന് 50 കോടിയോളം രൂപ കണ്ടെടുത്തതിനെ തുടര്‍ന്ന് ജൂലൈയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനെ തുടര്‍ന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, പാര്‍ത്ഥ ചാറ്റര്‍ജിയെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കിയിരുന്നു. വാണിജ്യവും വ്യവസായവും ഉള്‍പ്പെടെ നിരവധി വകുപ്പുകളാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്.

പാര്‍ത്ഥ ചാറ്റര്‍ജിയെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.

Next Story

RELATED STORIES

Share it