Latest News

ബംഗാള്‍: സോണിയയും രാഹുലും തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും, ഗുലാംനബി ആസാദിനെയും കബില്‍ സിബലിനെയും ഒഴിവാക്കി

ബംഗാള്‍: സോണിയയും രാഹുലും തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും, ഗുലാംനബി ആസാദിനെയും കബില്‍ സിബലിനെയും ഒഴിവാക്കി
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്നണിയ്ക്കു വേണ്ടി പ്രചാരണം നടത്തുന്നവരുടെ പട്ടിക പുറത്തുവിട്ടു. പ്രചാരണം നടത്താനെത്തുന്നവരില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടുന്നുണ്ടെങ്കിലും പ്രധാന പേരുകള്‍ പലതും പട്ടികയിലില്ല. ഗുലാനം നബി ആസാദ്, ആനന്ദ് ശര്‍മ, കബില്‍ സിബല്‍, മനിഷ് തിവാരി തുങ്ങിയവരാണ് പട്ടികയില്‍ ഇല്ലാത്ത നേതാക്കള്‍. പാര്‍ട്ടിയില്‍ പരിഷ്‌കാരം ആവശ്യപ്പെട്ട് ഏതാനും മാസം മുമ്പ് സോണിയാഗാന്ധിക്ക് കത്തെഴുതിയ 23 പേരെയാണ് പ്രചാരണരംഗത്തുനിന്ന് ഒഴിവാക്കിയിരിക്കുന്നത്.

ബംഗാളിലേക്ക് പ്രചാരണത്തിനെത്തുന്ന നേതാക്കളില്‍ സോണിയാഗാന്ധിയ്ക്കും രാഹുല്‍ഗാന്ധിയ്ക്കും പുറമെ പ്രിയങ്കാഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, സച്ചിന്‍ പൈലറ്റ്, നവ്‌ജ്യോത് സിങ് സിദ്ദു, അഭിജിത് മുഖര്‍ജി, മുഹമ്മദ് അസറുദ്ദീന്‍, അശോക് ഗലോട്ട്, അമരീന്ദര്‍ സിങ്, ഭൂപേഷ് ബഗല്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു.

ഗുലാനം നബി ആസാദ്, കബില്‍ സിബല്‍ എന്നിവര്‍ക്കു പുറമെ മനീഷ് തിവാരി, മുന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ, രാജ്യസഭാ എംപി വിവേക് തങ്ക, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജ് ബബ്ബാര്‍, ശശി തരൂര്‍, മുകുല്‍ വാസ്‌നിക്, വീരപ്പമൊയ്‌ലി, രാജേന്ദര്‍ കൗര്‍ ഭാട്ടല്‍, പി ജെ കുര്യന്‍, അജയ് സിങ്, മിലിന്ത് ദെയൊറ തുടങ്ങിയവരെയാണ് ഒഴിവാക്കിയിരിക്കുന്നത്. രാഷ്ട്രീയവൃത്തങ്ങളില്‍ ജി-23 എന്ന് അറിയപ്പെടുന്നവരാണ് ഈ നേതാക്കള്‍.

294 അംഗ ബംഗാള്‍ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് മാര്‍ച്ച് 27 മുതല്‍ എട്ട് ഘട്ടങ്ങളായാണ് നടക്കുന്നത്. മെയ് 2നാണ് വോട്ടെണ്ണല്‍.

Next Story

RELATED STORIES

Share it