Latest News

മോണ്‍സനുമായുള്ള ബെഹ്‌റയുടെ ബന്ധം: ദുരൂഹതകള്‍ വര്‍ധിക്കുന്നു

മോണ്‍സന്‍ തട്ടിപ്പുകാരനാണെന്ന് വ്യക്തമായ ശേഷമാണ് മോണ്‍സന്റെ സ്ഥാപനങ്ങള്‍ക്കും താമസ്ഥലത്തും പോലിസ് സുരക്ഷയൊരുക്കാന്‍ ഡിജിപിയായിരുന്ന ബെഹ്‌റ ഉത്തരവിട്ടത്

മോണ്‍സനുമായുള്ള ബെഹ്‌റയുടെ ബന്ധം: ദുരൂഹതകള്‍ വര്‍ധിക്കുന്നു
X

പി സി അബ്ദുല്ല


കോഴിക്കോട്: തട്ടിപ്പു വീരന്‍ മോണ്‍സന്‍ മാവുങ്കലുമായുള്ള മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ബന്ധങ്ങളില്‍ ദുരൂഹത വര്‍ധിപ്പിച്ച് പുതിയ വെളിപ്പെടുത്തല്‍. പ്രവാസി മലയാളി ഫെഡറേഷന്‍ കോ ഓര്‍ഡിനേറ്റര്‍ അനിത പുല്ലയില്‍ ഇന്നു നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ബെഹ്‌റയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ്.


അനിത പുല്ലയിലാണ് മോണ്‍സനെ ലോക്‌നാഥ് ബെഹ്‌റക്ക് പരിചയപ്പെടുത്തിയത്. എന്നാല്‍, മോണ്‍സനുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ബെഹ്‌റ തന്നെ ഉപദേശിച്ചെന്നാണ് അനിത ഇന്നു വെളിപ്പെടുത്തിയത്. രണ്ടു വര്‍ഷം മുന്‍പ് തന്നെ മോണ്‍സന്റെ തട്ടിപ്പു വിവരങ്ങല്‍ ബെഹ്‌റ തന്നോട് പങ്കു വെച്ചതായും അനിത ഇന്ന് ഒരു വാര്‍ത്താ ചാനലിനോട് വെളിപ്പെടുത്തി.


ബെഹ്‌റയുടെ ഉപദേശ പ്രകാരം അനിത മോണ്‍സനുമായി അകന്നു. എന്നാല്‍, അനിത അകന്ന ശേഷവും ബെഹ്‌റ മോണ്‍സനുമായുള്ള അടുത്ത ബന്ധം തുടര്‍ന്നു എന്നത് ദുരൂഹമാണ്. മോണ്‍സന്‍ തട്ടിപ്പുകാരനാണെന്ന് വ്യക്തമായ ശേഷമാണ് മോണ്‍സന്റെ സ്ഥാപനങ്ങള്‍ക്കും താമസ്ഥലത്തും പോലിസ് സുരക്ഷയൊരുക്കാന്‍ ഡിജിപിയായിരുന്ന ബെഹ്‌റ ഉത്തരവിട്ടത്. അതേസമയം, മോണ്‍സനെതിരായ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ബെഹ്‌റ പൂഴ്ത്തിയെന്ന സംശയവും പുറത്തു വരുന്നുന്നുണ്ട്. മോണ്‍സനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ബെഹ്‌റ കേന്ദ്ര ഏജന്‍സികള്‍ക്ക് റിപോര്‍ട്ട് നല്‍കി എന്നതു പ്രചാരണം മാത്രമാണ്. ഇതു സംബന്ധിച്ച രേഖകളൊന്നും ഇനിയും പുറത്തു വന്നിട്ടില്ല.


മുഖ്യമന്ത്രിയുടെ ഓഫിസുമായി അടുത്ത ബന്ധമുള്ള തന്റെ ഉപദേശ പ്രകാരമാണ് പരാതിക്കാര്‍ മുഖ്യ മന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയതെന്നാണ് അനിത ഇന്നു സ്വകാര്യ ചാനലിനോട് പറഞ്ഞത്. എന്നാല്‍, മോണ്‍സന്റെ തട്ടിപ്പിനെക്കുറിച്ച് രണ്ടു വര്‍ഷം മുന്‍പ് അറിയാമായിരുന്നിട്ടും ബെഹ്‌റ ഡിജിപി സ്ഥാനം ഒഴിഞ്ഞ ശേഷമാണ് മുഖമന്ത്രിക്ക് പരാതി നല്‍കാന്‍ അനിത നിര്‍ദ്ദേശിച്ചത്. അതും ദുരൂഹത ഉയര്‍ത്തുന്നു.


ബെഹ്‌റ വിരമിച്ച് പുതിയ ഡിജിപി ചുമതലയേറ്റ ശേഷം മോണ്‍സന്‍ പോലിസ് ആസ്ഥാനത്തെത്തുകയും പുതിയ ഡിജിപിയെ പരിചയപ്പെടുകയും ചെയ്തിരുന്നു. തനിക്ക് ലഭിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ബെഹ്‌റ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിരുന്നുവെങ്കില്‍ മോണ്‍സന് പോലിസ് ആസ്ഥാനത്തെത്തി പുതിയ ഡിജിപിയെ സന്ദര്‍വിക്കാനുള്ള അനുമതി ലഭിക്കുമായിരുന്നില്ല.


മോണ്‍സനുമായുള്ള ലോക്‌നാഥ് ബെഹ്‌റയുടെ ബന്ധങ്ങള്‍ സംബന്ധിച്ച് അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുമെന്നാണ് സൂചന. അതിനിടെ, മോണ്‍സനുമായുള്ള ബന്ധങ്ങളില്‍ സംശയ നിഴലിലുള്ള പ്രവാസി മലയാളി ഫെഡറേഷന്‍ കോ ഓര്‍ഡിനേറ്റര്‍ അനിത പുല്ലയിലിന് മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ഉയര്‍ന്ന സ്വാധീനവും പുതിയ ചര്‍ച്ചകല്‍ക്ക് വഴി തുറന്നിട്ടുണ്ട്.ഇറ്റലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അനിത,കേരളത്തിലെ െ്രെകസ്തവ സംഘടനകള്‍ക്കും സഭകള്‍ക്കും നിര്‍ണ്ണായക സ്വാധീനമുള്ള പ്രവാസി സംഘടനയുടെ കോ ഓര്‍ഡിനേറ്ററാണ്.


Next Story

RELATED STORIES

Share it