അനുമതിയില്ലാതെ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു; ഡിവൈഎഫ്‌ഐയ്ക്ക് പിഴ ചുമത്താനൊരുങ്ങി ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭ

പാലക്കാട്: ഗുജറാത്ത് വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതിക്കൂട്ടിലാക്കുന്ന ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ ഡിവൈഎഫ്‌ഐയ്ക്ക് പിഴ ചുമത്താനൊരുങ്ങി ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭ. അനുമതിയില്ലാതെ പാലക്കാട് ബസ് സ്റ്റാന്റ് പരിസരത്ത് ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചെന്നാരോപിച്ചാണ് പിഴ ചുമത്താനുള്ള പാലക്കാട് നഗരസഭയുടെ തീരുമാനം.
പോലിസില്‍ പരാതി നല്‍കാനും ചെയര്‍പേഴ്‌സന്‍ നഗരസഭാ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. ഇത്തരത്തില്‍ പരിപാടി നടത്തുമ്പോള്‍ നഗരസഭയില്‍ ചെറിയ ഫീസ് അടച്ച് അനുമതി വാങ്ങണമെന്നാണ് നിയമം. അത് പാലിക്കാത്തതിനാല്‍ ഫീസിന്റെ മൂന്നിരട്ടി പിഴയായി ഈടാക്കാനാണ് നഗരസഭയുടെ തീരുമാനം. ഇന്നലെ വൈകീട്ടാണ് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ബസ് സ്റ്റാന്റ് പരിസരത്ത് ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചത്. പ്രദര്‍ശന സ്ഥലത്തേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തിയിരുന്നു.
RELATED STORIES
വിദ്വേഷ പ്രസംഗം; ബാബാ രാംദേവിനെ അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ
4 Feb 2023 5:16 PM GMTരണ്ടുവയസ്സുകാരി വീടിന് സമീപത്തെ കുളത്തില് വീണ് മരിച്ചു
4 Feb 2023 5:03 PM GMTബജറ്റ്: കേന്ദ്ര- സംസ്ഥാന സര്ക്കാരുകള് കോഴിക്കോട് ജില്ലയെ അവഗണിച്ചു-...
4 Feb 2023 4:59 PM GMTതമിഴ്നാട്ടില് സാരി വിതരണത്തിനിടെ തിരക്കില്പ്പെട്ട് നാലുപേര്...
4 Feb 2023 3:45 PM GMTപ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു
4 Feb 2023 2:43 PM GMTവനിതാ നേതാവിന് അശ്ലീല സന്ദേശം: സിപിഎം പാക്കം ലോക്കല് സെക്രട്ടറി...
4 Feb 2023 2:34 PM GMT