Latest News

സംസ്ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക്

സംസ്ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക്
X

തൃശൂര്‍: സംസ്ഥാനത്തെ ബാങ്ക് ജീവനക്കാര്‍ ഇന്ന് പണി മുടക്കുന്നു. തൃശൂര്‍ ആസ്ഥാനമായ കാത്തലിക് സിറിയന്‍ ബാങ്കിലെ ജീവനക്കാരുടെ സമരത്തെ പിന്തുച്ചാണ് മറ്റ് ബാങ്ക് ജീവനക്കാരും പണിമുടക്കുന്നത്. സഹകരണ, ഗ്രാമീണ ബാങ്ക് ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

റിസര്‍ബാങ്ക് നിശ്ചയിച്ച വേതനം നല്‍കുക, തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തുക, കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുക, താല്‍ക്കാലിക നിയമനങ്ങള്‍ നിര്‍ത്തിവയ്ക്കുക എന്നിവയാണ് ആവശ്യം.

ഒക്ടബോര്‍ 20നാണ് കാത്തലിക് ബാങ്ക് ജീവനക്കാരുടെ പണി മുടക്ക് തുടങ്ങിയത്.

Next Story

RELATED STORIES

Share it