- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബാങ്ക് അക്കൗണ്ടുവഴി കള്ളപ്പണം വെളുപ്പിക്കല്‍: ജമ്മുകശ്മീരില്‍ ഏഴിടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്

ശ്രീനഗര്‍: ജമ്മു കശ്മീര്‍ ബാങ്കിന്റെ അക്കൗണ്ടുകള്‍ വഴി കളളപ്പണം വെളുപ്പിക്കുന്നെന്ന ആരോപണത്തെത്തുടര്‍ന്ന് ജമ്മു കശ്മീരില്‍ ഏഴിടങ്ങളില്‍ റെയ്ഡ് നടന്നു. കള്ളപ്പണം വെളുപ്പിക്കലിനെതിരേയുള്ള പ്രിവന്‍ഷന്‍ ഓഫ് മണിലോണ്ടറിങ് ആക്റ്റ്, 2002 അനുസരിച്ച് ജമ്മു കശ്മീര്‍ സിഐഡി വിഭാഗവും കശ്മീര്‍ കൗണ്ടര്‍ ഇന്റലിജന്‍സും രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നത്. ജമ്മു കശ്മീര്‍ സ്‌റ്റേറ്റ് ബാങ്കിലെ ഉദ്യോഗസ്ഥരുടെയും ഏതാനും സ്വകാര്യസ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും സ്ഥാപനങ്ങളിലും വീടുകളിലുമാണ് റെയ്ഡ് നടന്നത്.
ബാങ്ക് ഉദ്യോഗസ്ഥരുടെ അനുമതിയോടെ സ്വകാര്യവ്യക്തികളുടെ അക്കൗണ്ടുകള്‍ വഴി സര്‍ക്കാര്‍ ജീവനക്കാരും സ്വകാര്യവ്യക്തികളും പണം വെളുപ്പിക്കുന്നുവെന്നാണ് കേസ്.
മുന്‍ദിവസങ്ങളില്‍ ലഭിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ ഇത്തരം നിരവധി അക്കൗണ്ടുകള്‍ കണ്ടെത്തിയിരുന്നു. മുഹമ്മദ് ഇബ്രാഹീം ദര്‍, മുര്‍താസ എന്റര്‍പ്രൈസസ്, ആസാദ് അഗ്രോ ട്രേഡേഴ്‌സ്, എംആന്റ് എം കോട്ടേജ് ഇന്‍ഡസ്ട്രീസ്, മൊഹമ്മദ് സുല്‍ത്താന്‍ തേലി തുടങ്ങിയ സ്ഥാപനങ്ങളും റെയ്ഡ് ചെയ്യപ്പെട്ടിട്ടുണ്ട്.
ശ്രീനഗറിലും അനന്ദ്‌നാഗിലും ഹോട്ടല്‍ വ്യവസായത്തിലും കാര്‍ഷിക വ്യവസായത്തിലും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലായിരുന്നു റെയ്ഡ്. പല അക്കൗണ്ടുകളിലും വലിയ തോതിലുള്ള ക്രമക്കേടുകള്‍ കണ്ടെത്തിയതാണ് അറിവ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















