കൊവിഡിനിടയില്‍ ഡെങ്കിപ്പനി പടര്‍ന്ന് ബംഗ്ലാദേശ്
ധാക്ക: കൊവിഡ് വ്യാപനത്തിനിടയില്‍ ബംഗ്ലാദേശില്‍ ഡെങ്കിപ്പനി കൂടി പടരുന്നതായി റിപോര്‍ട്ട്. ഈ വര്‍ഷം 11,000 ഡെങ്കിപ്പനി കേസുകളും കുറഞ്ഞത് 48 അനുബന്ധ മരണങ്ങളും ബംഗ്ലാദേശിലുണ്ടായതായി സര്‍ക്കാര്‍ പറയുന്നു. രാജ്യത്തെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 330 ഡെങ്കിപ്പനി കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടു.
ജൂലൈ ആദ്യം ബംഗ്ലാദേശ് ആദ്യത്തെ ഡെങ്കി മരണം റിപോര്‍ട്ട് ചെയ്തു, ആ മാസം 12 മരണങ്ങള്‍ സംഭവിച്ചു, തുടര്‍ന്ന് ഓഗസ്റ്റില്‍ 30 മരണങ്ങള്‍ കൂടി സംഭവിച്ചു, ഈ മാസം ഇതുവരെ ആറ് പേര്‍ മരിച്ചു.
തലസ്ഥാനമായ ധാക്കയില്‍ മാത്രം 10,053 കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടതായി സര്‍ക്കാര്‍ ഡാറ്റ കാണിക്കുന്നു. സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരെ ഔദ്യോഗിക കണക്കില്‍ ചേര്‍ത്തിട്ടില്ലാത്തതിനാല്‍ യഥാര്‍ത്ഥ ഡെങ്കിപ്പനി രോഗികളുടെ എണ്ണം സര്‍ക്കാര്‍ കണക്കിനേക്കാള്‍ കൂടുതലാണെന്ന് ശാസ്ത്രജ്ഞന്‍ കബീറുല്‍ ബഷാര്‍ പറഞ്ഞു.
RELATED STORIES
ലെബനനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് ഹിസ്ബുള്ള അംഗങ്ങള്‍ ഉള്‍പ്പെടെ...
17 Sep 2024 5:19 PM GMTനിപ: 16 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്: സമ്പര്‍ക്ക പട്ടികയില്‍ 255...
17 Sep 2024 3:38 PM GMTനിപ; മൂന്ന് പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്
17 Sep 2024 2:09 PM GMTഗുണ്ടല്‍പേട്ടില്‍ വാഹനാപകടം; വയനാട് സ്വദേശികളായ കുടുംബത്തിലെ മൂന്ന്...
17 Sep 2024 2:02 PM GMTഅതിഷിക്കെതിരായ വിവാദ പരാമര്‍ശം; പാര്‍ട്ടി എംപിയോട് രാജി വയ്ക്കാന്‍...
17 Sep 2024 11:49 AM GMTഅധ്യാപകന്റെ ലൈംഗികാതിക്രമത്തിനെതിരേ പരാതി നല്കി 10ഓളം വിദ്യാര്‍ഥികള്‍
17 Sep 2024 10:32 AM GMT