Latest News

ബാണാസുരസാഗര്‍ ഡാം തുറന്നു

ബാണാസുരസാഗര്‍ ഡാം തുറന്നു
X

കല്‍പറ്റ: ശക്തമായ മഴയില്‍ ജലനിരപ്പ് റൂള്‍ കര്‍വ് പരിധി കടന്നതോടെ ബാണാസുരസാഗര്‍ ഡാം തുറന്നു. സെക്കന്‍ഡില്‍ 8.50 ക്യുബിക് മീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഒരു ഷട്ടര്‍ 10 സെന്റീമീറ്ററാണ് ഉയര്‍ത്തിയത്. റവന്യൂ മന്ത്രി കെ രാജനും ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നത്.

ആവശ്യമെങ്കില്‍ ഘട്ടം ഘട്ടമായി കൂടുതല്‍ ഷട്ടറുകള്‍ തുറക്കുമെന്നാണ് വിവരം. സെക്കന്‍ഡില്‍ 35 ക്യുബിക് മീറ്റര്‍വരെ വെള്ളം പുറത്തേക്കൊഴുക്കുന്നതിന് അനുമതിയുണ്ട്. കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിട്ടുള്ളത്. പുഴകളില്‍ ഇറങ്ങി മീന്‍ പിടിക്കരുതെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പോലിസിനെ അണക്കെട്ടിന്റെ പരിസരത്ത് വിന്യസിച്ചിട്ടുണ്ട്.കോട്ടാത്തറ മേഖലയിൽ ജലനിരപ്പ് ഉയരാൻ സാധ്യത ഉളളതിനാൽ ഈ ഭാ​ഗത്ത് നിന്ന് ആളുകളെ പൂർണമായി മാറ്റിയിട്ടുണ്ട്.പുഴയിലെ ജലനിരപ്പ് 10 മുതല്‍ 15 സെന്റിമീറ്റര്‍വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it