Latest News

കര്‍ണാടകയിലെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്റെ കൊലപാതകം: വ്യാപക അക്രമം, തീവയ്പ്; കൂടുതല്‍ പോലിസിനെ വിന്യസിപ്പിച്ചു

കര്‍ണാടകയിലെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്റെ കൊലപാതകം: വ്യാപക അക്രമം, തീവയ്പ്; കൂടുതല്‍ പോലിസിനെ വിന്യസിപ്പിച്ചു
X

ബംഗളൂരു: കര്‍ണാടകയിലെ ഷിമോഗയില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനെ അഞ്ജാതന്‍ വെട്ടിക്കൊന്നതിനെത്തുടര്‍ന്ന് പ്രദേശത്ത് കനത്ത സംഘര്‍ഷം. അക്രമികള്‍ നിരവധി കടകള്‍ക്കെതിരേ ആക്രമണം നടത്തി. സാധനങ്ങള്‍ തല്ലിപ്പൊളിച്ചു. നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയിട്ടുണ്ട്.

ഞായറാഴ്ച രാത്രി 9 മണിയോടെയായിരുന്നു ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷ (26)യെ കൊലപ്പെടുത്തിയത്. അജ്ഞാതര്‍ ഹര്‍ഷയെ പിന്തുടര്‍ന്നശേഷം മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. പ്രവര്‍ത്തകന്റെ കൊലപാതകത്തെത്തുടര്‍ന്ന് ഷിമോഗയില്‍ ഇന്നലെ രാത്രി തന്നെ നിരവധി ആക്രമണങ്ങള്‍ നടന്നിരുന്നു. ഇന്ന് ഉച്ചയായിട്ടും അക്രമസംഭവങ്ങള്‍ക്ക് വിരാമമായിട്ടില്ല. അക്രമികളെ ഒതുക്കാന്‍ കൂടുതല്‍ സേനയെ വിന്യസിപ്പിച്ചിട്ടുണ്ട്.

കനത്ത നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കൊല്ലപ്പെട്ടയാളുടെ മൃതദേഹത്തിന് അകമ്പടിയായി നിരവധി പ്രവര്‍ത്തകര്‍ എത്തിയിരുന്നു.

ഹിജാബ് വിവാദവുമായി ഇന്നത്തെ കൊലപാതകത്തിന് ബന്ധമൊന്നുമില്ലെന്നാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ നിന്ന് തെളിയുന്നതെന്ന് ആഭ്യന്തര മന്ത്രി അരാഗ് ജ്ഞാനേന്ദ്ര പറഞ്ഞു.

'ഹിജാബ് വിഷയത്തിന് ഈ സംഭവവുമായി ബന്ധമില്ല. വ്യത്യസ്ത കാരണങ്ങളാല്‍ ഇത് സംഭവിച്ചു''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവത്തെക്കുറിച്ച് ചില സൂചകള്‍ ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ പറഞ്ഞു.

ഹിജാബിന്റെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാവ് ശിവ്കുമാര്‍ നടത്തിയ ചില പ്രസ്താവനകള്‍ അക്രമത്തിന് പ്രേരണമായിട്ടുണ്ടെന്ന് കര്‍ണാടക ഗ്രാമീണ വികസന മന്ത്രി കെ എസ് ഈശ്വരപ്പ പറഞ്ഞു. മുസ് ലിംകളാണ് കൊലയ്ക്കുപിന്നിലെന്നും ഇദ്ദേഹം ആരോപിച്ചു.

കൊലപാതകത്തിനുശേഷം ഷിമോഗയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സ്‌കൂളുകളും കോളജുകളും അടച്ചിട്ടിരിക്കുകയാണ്.

Next Story

RELATED STORIES

Share it