Latest News

ബഹ്‌റൈന്‍: കുട്ടികള്‍ക്കുള്ള കരിയര്‍ എക്‌സാം ബൂസ്റ്റ് സംഘടിപ്പിച്ചു

ബഹ്‌റൈന്‍: കുട്ടികള്‍ക്കുള്ള കരിയര്‍ എക്‌സാം ബൂസ്റ്റ് സംഘടിപ്പിച്ചു
X

മനാമ: മൈത്രി സോഷ്യല്‍ അസോസിയേഷനും സിജി ബഹ്‌റൈനും സംയുക്തമായി കുട്ടികള്‍ക്കുവേണ്ടിയുള്ള കരിയര്‍ എക്‌സാം ബൂസ്റ്റ് സംഘടിപ്പിച്ചു. മൈത്രിയുടെ മുന്‍ പ്രസിഡണ്ടും സിജി ബഹ്‌റൈന്‍ ചാപ്റ്റര്‍ ചെയര്‍മാനുമായ ഷിബു പത്തനംതിട്ടയുടെ അധ്യക്ഷതയില്‍ പ്രഗത്ഭനായ സിജി കരിയര്‍ ഗൈഡ് ഫിറോസ് എസ് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പരീക്ഷാ, കരിയര്‍ സംബന്ധമായ സംശയങ്ങള്‍ തീര്‍ത്തു. പരീക്ഷയില്‍ ഉന്നത വിജയം നേടുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും നല്‍കി.

പരിപാടികള്‍ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ട് യൂനുസ് രാജ്, നിസാര്‍ കൊല്ലം എന്നിവര്‍ സംസാരിച്ചു. മൈത്രിയുടെ ചീഫ് കോര്‍ഡിനേറ്ററായ നവാസ് കുണ്ടറ പരിപാടികള്‍ നിയന്ത്രിച്ചു. വിദ്യാര്‍ഥികളുട രക്ഷിതാക്കളുടെയും സാന്നിധ്യം ഈ പരിപാടിയെ ശ്രദ്ധയമാക്കി. പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ സ്വാഗതവും സെക്രട്ടറി സക്കീര്‍ ഹുസൈന്‍ നന്ദിയും രേഖപ്പെടുത്തി.

Next Story

RELATED STORIES

Share it