Latest News

ബാബരി മസ്ജിദ് തകര്‍ത്ത കേസ്: കോടതി വിധി രാജ്യത്തെ ജനങ്ങളെ അവഹേളിക്കുന്നത്; വിമന്‍ ഇന്ത്യാ മൂവ്മെന്റ്

ബാബരി മസ്ജിദ് തകര്‍ത്ത കേസ്: കോടതി വിധി രാജ്യത്തെ ജനങ്ങളെ അവഹേളിക്കുന്നത്; വിമന്‍ ഇന്ത്യാ മൂവ്മെന്റ്
X

കൊച്ചി: ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ മുഴുവനും വെറുതെ വിട്ട കോടതി വിധി രാജ്യത്തെ ജനങ്ങളെ ഒന്നടങ്കം അവഹേളിക്കുന്നതാണെന്ന് വിമന്‍ ഇന്ത്യാ മുവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ്.

നീതി എന്ന രണ്ടക്ഷരം രാജ്യത്ത് നിന്ന് തുടച്ച് നീക്കപ്പെടുകയാണ്. മസ്ജിദിന്റെ മിനാരങ്ങളെ തച്ചുടച്ചതും അതില്‍ ആവേശം കൊണ്ട് ഉമാഭാരതിയുള്‍പ്പെടെയുള്ള സംഘപരിവാര നേതാക്കള്‍ തുള്ളിക്കളിച്ചതും ലോകം നോക്കി നില്‍ക്കെയായിരുന്നു. ലോകജനതയുടെ കണ്ണുകളെയും മസ്തിഷ്‌കങ്ങളെയും മുഴുവന്‍ കളവാക്കി കൊണ്ട് ആര്‍എസ്എസ്സിന് വിഹരിക്കാനുള്ള അവസരമൊരുക്കാന്‍ കോടതികള്‍ തയ്യാറാകുന്നത് അപകടകരമായ സാഹചര്യത്തെ വിളിച്ച് വരുത്തും. അനീതിക്ക് അടിമപ്പണിയെടുക്കുന്ന ആര്‍എസ്എസ്സുകാരന് അല്‍പനേരത്തേക്ക് മാത്രം ആശ്വാസം നല്‍കുന്ന ഈ വിധി നാടിന്റെ ജനാധിപത്യ മതേതര മൂല്യങ്ങളെ അംഗീകരിക്കുന്ന മുഴുവന്‍ ഇന്ത്യക്കാരെയും വേദനിപ്പിക്കുന്നതാണെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി. സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇര്‍ഷാന ഷനോജ്, എന്‍ കെ സുഹറാബി, കെ പി സുഫീറ, പി ജമീല എന്നിവര്‍ സംസാരിച്ചു.




Next Story

RELATED STORIES

Share it