Latest News

ആള്‍ക്കൂട്ടം ഒഴിവാക്കി ഉത്തരവാദിത്വബോധത്തോടെ; പെരുന്നാള്‍ ആശംസ നേര്‍ന്ന് മുഖ്യമന്ത്രി

ആള്‍ക്കൂട്ടം ഒഴിവാക്കി ഉത്തരവാദിത്വബോധത്തോടെ; പെരുന്നാള്‍ ആശംസ നേര്‍ന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: പെരുന്നാള്‍ ആശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹിക അകലം പാലിച്ച് ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കി ഉത്തരവാദിത്വബോധത്തോടെ പെരുന്നാള്‍ ആഘോഷിക്കണമെന്ന് മുഖ്യമന്ത്രി പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു.

'ത്യാഗത്തിന്റെയും പരിശുദ്ധിയുടേയും മഹത്തായ സന്ദേശമാണ് ബലി പെരുന്നാള്‍. പ്രതിസന്ധിയുടെ ഈ നാളുകളില്‍ നമുക്ക് കരുത്തായി മാറുന്നത് മറ്റുള്ളവര്‍ക്കും നാടിനും വേണ്ടി ത്യാഗങ്ങള്‍ സഹിക്കാന്‍ തയ്യാറാകുന്ന സുമനസ്സുകളാണ്. സാഹോദര്യവും സൗഹാര്‍ദ്ദവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഒത്തൊരുമയോടെ മുന്നോട്ടു പോകാന്‍ നമുക്ക് സാധിക്കണം. അതിനുള്ള പ്രചോദനമാകട്ടെ ബലി പെരുന്നാള്‍ ആഘോഷം. കൊവിഡ് മഹാമാരി കൂടുതല്‍ ശക്തമായ ഒരു ഘട്ടമാണിത്. സാമൂഹിക അകലം പാലിച്ച് ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കി ഉത്തരവാദിത്വബോധത്തോടെ പെരുന്നാള്‍ ആഘോഷിക്കണം. എല്ലാവര്‍ക്കും സ്‌നേഹം നിറഞ്ഞ ബലി പെരുന്നാള്‍ ആശംസകള്‍'-മുഖ്യമന്ത്രി

Next Story

RELATED STORIES

Share it