അവണൂര്‍ മന അഡ്വ. നാരായണന്‍ നമ്പൂതിരി അന്തരിച്ചു

സംസ്‌കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പില്‍

അവണൂര്‍ മന അഡ്വ. നാരായണന്‍ നമ്പൂതിരി അന്തരിച്ചു

പെരിന്തല്‍മണ്ണ: കോണ്‍ഗ്രസ് നേതാവും ആനമങ്ങാട്ടെ പൗര പ്രമുഖനും, ആനമങ്ങാട് ലോഹ ശില്‍പി സ്ഥാപകനുമായ അവണൂര്‍ മന അഡ്വ: നാരായണന്‍ നമ്പൂതിരി (91) അന്തരിച്ചു. ആനമങ്ങാട് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റെ്, ആലിപ്പറമ്പ് ഗ്രാമപഞ്ചായത്തംഗം, കൃഷ്ണന്‍ നായര്‍ സ്മാരക വായനശാല പ്രസിഡന്റ്, ആനമങ്ങാട് ഗവ. ഹൈസ്‌ക്കൂള്‍ സ്ഥാപക കമ്മിറ്റി പ്രസിഡന്റെ്, ആനമങ്ങാട് കന്നിന്മേല്‍ ഭഗവതി ക്ഷേത്ര കമ്മിറ്റി പ്രസിഡന്റെ് തുടങ്ങി വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

ഭാര്യ:ദേവകി അന്തര്‍ജനം.മക്കള്‍: ദാമോദര്‍ അവണൂര്‍ ദേവകി, മരുമക്കള്‍: ജയ ഡി അവണൂര്‍, പരേതനായ പുറ യന്നൂര്‍ നാരായണന്‍. സംസ്‌കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.


RELATED STORIES

Share it
Top