Latest News

നിലമ്പൂരിൽ കാട്ടുപന്നിക്കൂട്ടം ഇടിച്ച് ഓട്ടോ തലകീഴായി മറിഞ്ഞു

നിലമ്പൂരിൽ കാട്ടുപന്നിക്കൂട്ടം ഇടിച്ച് ഓട്ടോ തലകീഴായി മറിഞ്ഞു
X

നിലമ്പൂര്‍: നിലമ്പൂര്‍ - കരുളായി റോഡിലെ മുക്കട്ടയില്‍ കാട്ടുപന്നിക്കൂട്ടം ഇടിച്ച് ഓട്ടോ മറിഞ്ഞു. ഓട്ടോ ഡ്രൈവര്‍ക്കും യാത്രക്കാരനും പരിക്കേറ്റു. ഇന്നലെ രാവിലെ 8.45ഓടെയാണ് സംഭവം. കരുളായിയില്‍ നിന്ന് മഞ്ചേരിയിലേക്ക് വരുന്നതിനിടയിലാണ് ഫാത്തിമ ഗിരി റോഡ് ജങ്ഷനില്‍ കാട്ടുപന്നിക്കൂട്ടം ഓട്ടോയിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ തല കീഴായി മറയുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ മഞ്ചേരി പുല്ലാര സ്വദേശി കപ്രകാടന്‍ സക്കീര്‍ ഹുസയ്ന്‍(50), യാത്രക്കാരനായ തെങ്കാശി സ്വദേശി ശ്രീനിവാസന്‍ (41) എന്നിവര്‍ക്കാണ് പരിക്കുപറ്റിയത്. ശ്രീനിവാസന് തലയ്ക്കും സക്കീര്‍ ഹുസയ്ന് നടുവിനും ആണ് പരിക്ക്. സംഭവം നടന്നയുടൻ നാട്ടുകാർ ഇരുവരെയും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ഓട്ടോ ഇടിച്ചിട്ട ശേഷം പന്നിക്കൂട്ടം കാട്ടിലേക്ക് മറയുകയായിരുന്നു. ഈ മേഖലയില്‍ പന്നിശല്യം രൂക്ഷമാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം സമീപത്തെ കിണറ്റില്‍ പന്നിയെ ചത്ത നിലയിലും കണ്ടെത്തിയിരുന്നു.

Next Story

RELATED STORIES

Share it