Latest News

ചെറുകരയില്‍ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവര്‍ മരിച്ചു

ഓട്ടോ ഡ്രൈവര്‍ കുന്നക്കാവ് മുല്ലശ്ശേരി മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ സലാം(35) ആണ് മരിച്ചത്.

ചെറുകരയില്‍ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവര്‍ മരിച്ചു
X

പെരിന്തല്‍മണ്ണ: ചെറുകര ഏലംകുളം റോഡില്‍ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ഇന്നലെ വൈകീട്ട് 3.30 നാണ് അപകടം നടന്നത്. ഓട്ടോ ഡ്രൈവര്‍ കുന്നക്കാവ് മുല്ലശ്ശേരി മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ സലാം(35) ആണ് മരിച്ചത്. മല്ലിശ്ശേരി പള്ളിപ്പടിയില്‍ ഓട്ടോ െ്രെഡവറായിരുന്നു മരിച്ച സലാം.

ഓട്ടോയിലേക്ക് തെറ്റായ ദിശയില്‍ വന്ന ലോറി ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോയില്‍ നിന്ന് പുറത്തേക്ക് തെറിച്ച സലാമിന്റെ ദേഹത്തിലൂടെ ലോറി കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ സലാമിനെ ആശുപത്ത്രിയിലേക്ക് എത്തിച്ചെങ്കിലും വഴിമധ്യേ മരണമടഞ്ഞു.

ഓട്ടോയില്‍ യാത്ര ചെയ്തിരുന്ന ചുണ്ടീപറ്റ സ്വദേശി ഞളിയത്തൊടി വീട്ടില്‍ റുക്കിയ( 50 ), കൊയമ്പത്തൂര്‍ സുഗുണപുരം സ്വദേശി മുഹമ്മദ് ഇബ്രാഹിം (29) എന്നിവരെ പരുക്കുകളോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഏലംകുളത്തെ മില്ലില്‍ നിന്നും ചരക്കുമായെത്തിയ തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ലോറിയാണ് അപകടത്തിന് പെട്ടത്.

Next Story

RELATED STORIES

Share it