Latest News

ആസ്‌ട്രേലിയ: വാര്‍ത്തകള്‍ പങ്കിടുന്നത് ഫെയ്‌സ്ബുക്ക് തടഞ്ഞു

ആസ്‌ട്രേലിയ: വാര്‍ത്തകള്‍ പങ്കിടുന്നത്   ഫെയ്‌സ്ബുക്ക്  തടഞ്ഞു
X

കാന്‍ബെറ: ഓസ്‌ട്രേലിയയില്‍ ഫേസ്ബുക്ക് വഴി വാര്‍ത്തകള്‍ പങ്കിടുന്നത് തടഞ്ഞു. ഫെയ്‌സ്ബുക്കിലൂടെ വാര്‍ത്തകള്‍ പങ്കിടുന്ന പേജുകള്‍ക്ക് പണം നല്‍കണമെന്ന ഫെഡറല്‍ ഗവണ്‍മെന്റിന്റെ മാധ്യമ വിലപേശല്‍ നിയമങ്ങളെ തുടര്‍ന്നാണ് ഇത്തരമൊരു നീക്കത്തിന് നിര്‍ബന്ധിതരായതെന്ന് ഫെയ്‌സ്ബുക്ക് അധികൃതര്‍ അറിയിച്ചു. സാമൂഹ്യ മധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് പണം നല്‍കണമെന്ന് ആസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.


'ഇത് തീര്‍ത്തും തെറ്റായ ധാരണകളില്‍ നിന്നും രൂപ്പെടുത്തിയ നിയമമാണ്. ഒന്നുകില്‍ നിയമം അനുസരിക്കുക, അല്ലെങ്കില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കുക എന്നതാണ് അതെന്ന് ഫെയ്‌സബുക്കിന്റെ ആസ്‌ട്രേലിയ, ന്യൂസിലാന്റ് മാനേജിങ് ഡയറക്ടര്‍ വില്‍ ഈസ്റ്റന്‍ പറഞ്ഞു. അതേസമയം, നിയമനിര്‍മ്മാണവുമായി മുന്നോട്ട് പോകാമെന്ന് ആശയവിനിമയ മന്ത്രി പോള്‍ ഫ്‌ലെച്ചര്‍ പറഞ്ഞു.


ഉള്ളടക്കത്തിന് പണം നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാരുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഫെയ്‌സ്ബുക്ക് ആസ്‌ട്രേലിയയിലെ പേജുകളില്‍ നിന്നും വാര്‍ത്ത സംബന്ധമായ കാര്യങ്ങളെല്ലാം നീക്കം ചെയ്തു. ഔദ്യോഗിക ആരോഗ്യ പേജുകള്‍, അടിയന്തര സുരക്ഷാ മുന്നറിയിപ്പുകള്‍, ക്ഷേമ ശൃംഖലകള്‍ എന്നിവയെല്ലാം സൈറ്റില്‍ നിന്ന് നീക്കിയിട്ടുണ്ട്. ഇത് കടുത്ത വിമര്‍ശനത്തിന് ഇടയാക്കി.




Next Story

RELATED STORIES

Share it