Latest News

ഇസ്രായേലി രാഷ്ട്രീയ നേതാവിന് വിലക്കുമായി ആസ്‌ത്രേലിയ

ഇസ്രായേലി രാഷ്ട്രീയ നേതാവിന് വിലക്കുമായി ആസ്‌ത്രേലിയ
X

സിഡ്‌നി: വെസ്റ്റ്ബാങ്ക് ഇസ്രായേലിന്റേതാണെന്നും പൂര്‍ണമായും ഏറ്റെടുക്കണമെന്നും ആവശ്യപ്പെടുന്ന ഇസ്രായേലി എംപിക്ക് ആസ്‌ത്രേലിയ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. റിലീജിയസ് സയണിസം പാര്‍ട്ടിയുടെ എംപി സിംച റോത്ത്മാനാണ് വിലക്ക്. സിഡ്നിയിലും മെല്‍ബണിലും ജൂതന്‍മാര്‍ നടത്തുന്ന 'ഐക്യദാര്‍ഢ്യ പര്യടനത്തില്‍' പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്ന സിംച റോത്ത്മാന് വിസ നല്‍കില്ലെന്ന് ആസ്‌ത്രേലിയന്‍ സര്‍ക്കാര്‍ അറിയിച്ചു. റോത്ത്മാന്റെ വിസ അപേക്ഷ നിരസിച്ചതായും മൂന്ന് വര്‍ഷത്തേക്ക് അദ്ദേഹത്തിന് വീണ്ടും അപേക്ഷിക്കാന്‍ കഴിയില്ലെന്നും ആഭ്യന്തര മന്ത്രി ടോണി ബര്‍ക്ക് തിങ്കളാഴ്ച സ്ഥിരീകരിച്ചു.

''വിദ്വേഷത്തിന്റെയും ഭിന്നതയുടെയും സന്ദേശം പ്രചരിപ്പിക്കാന്‍ ആസ്േ്രതലിയയിലേക്ക് വരുന്നുണ്ടെങ്കില്‍, ഞങ്ങള്‍ നിങ്ങളെ ഇവിടെ ആഗ്രഹിക്കുന്നില്ല.'' ടോണി ബര്‍ക്ക് പറഞ്ഞു. ആസ്‌ത്രേലിയന്‍ ജൂത അസോസിയേഷനാണ് റോത്ത്മാന്റെ സന്ദര്‍ശനം സംഘടിപ്പിച്ചത്. പരിപാടി 'മിഡില്‍ ഈസ്റ്റിലെ സമകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ടതല്ല' എന്ന് അസോസിയേഷന്‍ വാദിച്ചു. എന്നാല്‍, ആസ്‌ത്രേലിയയിലെ പ്രോഗ്രസീവ് ജൂത കൗണ്‍സില്‍ റോത്ത്മാന് വിസ നിഷേധിച്ചതിനെ സ്വാഗതം ചെയ്തു.

Next Story

RELATED STORIES

Share it