Latest News

ശ്രദ്ധ സാംസ്‌കാരികവേദി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം; തുറയൂരില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍

ശ്രദ്ധ സാംസ്‌കാരികവേദി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം; തുറയൂരില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍
X

തുറയൂര്‍: സിപിഎമ്മില്‍ നിന്ന് രാജിവച്ച് തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഒപ്പം ചേര്‍ന്ന് മത്സരിച്ച ശ്രദ്ധ സാംസ്‌കാരികവേദി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതായി പരാതി. ശ്രദ്ധ നേതാക്കളായ പി ബാലഗോപാലന്‍, പി ടി ശശി, കെ രാജേന്ദ്രന്‍, പി സുരേന്ദ്രന്‍, കൊട്ടിയാടി മൊയ്തീ പുന്നക്കല്‍ വിനോദ് തുടങ്ങിയവര്‍ക്ക് നേരെയാണ് ചൊവ്വാഴ്ച വൈകിട്ട് 730 ഓടെ ആക്രമണമുണ്ടായത്.

മാരകായുധങ്ങളുമായി ഒരു കൂട്ടം സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചതായാണ് പരാതി. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭംവത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് തുറയൂര്‍ പഞ്ചായത്ത് കമ്മിറ്റി തുറയൂരില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്.

Next Story

RELATED STORIES

Share it