Latest News

പരപ്പനങ്ങാടി കീഴ്ചിറയില്‍ വുഡ് ഇന്‍ഡ്രസ്ട്രി കത്തിക്കാന്‍ ശ്രമം

ചെട്ടിപ്പടി കീഴ്ച്ചിറ സ്വദേശി വാകയില്‍ ഷിനോജിന്റെ സ്ഥാപനത്തിനു നേരെയാണ് ആക്രമണമുണ്ടായത്.

പരപ്പനങ്ങാടി കീഴ്ചിറയില്‍ വുഡ് ഇന്‍ഡ്രസ്ട്രി കത്തിക്കാന്‍ ശ്രമം
X

പരപ്പനങ്ങാടി: ചെട്ടിപ്പടിക്കടുത്ത് കീഴ്ച്ചിറയില്‍ ബിജെപി പ്രവര്‍ത്തകന്റെ ഉടമസ്ഥതയിലുള്ള വുഡ് ഇന്‍സ്ട്രീസിനകത്ത് സൂക്ഷിച്ച മരഉരുപ്പിടികള്‍ തീയ്യിട്ട് നശിപ്പിക്കാന്‍ ശ്രമം.ചെട്ടിപ്പടി കീഴ്ച്ചിറ സ്വദേശി വാകയില്‍ ഷിനോജിന്റെ സ്ഥാപനത്തിനു നേരെയാണ് ആക്രമണമുണ്ടായത്.

കടയുടെ പിറകിലെ വാതില്‍ തകര്‍ത്താണ് അക്രമം നടത്തിയതെന്നാണ് സൂചന. കടക്കുള്ളില്‍ സൂക്ഷിച്ച മരഉരുപ്പിടകളില്‍ ഡീസല്‍ ഒഴിച്ച പാടുണ്ട്. ഇന്നലെ രാത്രിയിലാണ് സംഭവം. തീ പൂര്‍ണ്ണമായും കത്തിപ്പടരാത്തിനാല്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ല. സംഭവസ്ഥലത്ത്

സിഐ യൂസഫിന്റെ നേതൃത്വത്തില്‍ എത്തിയ പോലിസ് അന്വേഷണം ആരംഭിച്ചു. ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം ആര്‍എസ്എസില്‍ നിന്ന് സിപിഎമ്മിലേക്ക് മാറിയ സുബിജിത്തിന്റെ ബൈക്ക് കത്തിച്ചിരുന്നു. ഇതിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണന്ന് കാണിച്ച് പരാതിയും നല്‍കിയിരുന്നു. ഇതിനു പ്രതികാരമായാണ് വുഡ് ഇന്‍ട്രസ്ട്രീല്‍ തീവെപ്പെന്ന് സംശയിക്കുന്നു. അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് വന്‍ പോലിസ് സുരക്ഷ പ്രദേശത്ത് ഏര്‍പെടുത്തി.




Next Story

RELATED STORIES

Share it