Latest News

വിദ്യാര്‍ഥിയെ സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം

വിദ്യാര്‍ഥിയെ സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം
X

കാസര്‍കോട്: റോഡരികില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ഥിയെ സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. അക്രമിയെ ഹെല്‍മറ്റുകൊണ്ട് അടിച്ച് ഓടി രക്ഷപ്പെട്ട വിദ്യാര്‍ഥി രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് മേല്‍പ്പറമ്പ് പോലിസില്‍ പരാതി നല്‍കി. വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവമെന്നാണ് പരാതിയില്‍ പറയുന്നത്. ബസ് സ്റ്റോപ്പില്‍ ബസ് കാത്തു നില്‍ക്കുകയായിരുന്ന പതിനാറുകാരനായ വിദ്യാര്‍ഥിയോട് സ്‌കൂട്ടറിലെത്തിയ ആള്‍ വഴി ചോദിച്ചു. വഴി പറഞ്ഞു നല്‍കിയെങ്കിലും ഇയാള്‍ തൃപ്തനായില്ല. വഴി കാണിക്കണമെന്ന വ്യാജേന ഇയാള്‍ വിദ്യാര്‍ഥിയെ നിര്‍ബന്ധിച്ച് സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടു പോകുകയായിരുന്നു. പിന്നീട് വിജനമായ സ്ഥലത്തെ വീട്ടിലെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇതോടെ ഹെല്‍മറ്റെടുത്ത് അക്രമിയെ അടിച്ച ശേഷം വിദ്യാര്‍ഥി ഓടി രക്ഷപ്പെട്ടു. തൊട്ടുപിന്നാലെ അക്രമിയും സ്‌കൂട്ടറില്‍ രക്ഷപ്പെട്ടുവെന്നാണ് പരാതിയില്‍ പറയുന്നത്.

Next Story

RELATED STORIES

Share it