Latest News

പാലക്കാട് 16കാരിയെ വീട്ടില്‍ കയറി കൊലപ്പെടുത്താന്‍ ശ്രമം

പാലക്കാട് 16കാരിയെ വീട്ടില്‍ കയറി കൊലപ്പെടുത്താന്‍ ശ്രമം
X

പാലക്കാട്: മണ്ണാര്‍ക്കാട് തിരുവിഴാംകുന്നില്‍ 16കാരിയെ വീട്ടില്‍ കയറി കൊലപ്പെടുത്താന്‍ ശ്രമം. അയല്‍വാസിയായ യുവാവ് പെണ്‍കുട്ടിയുടെ കഴുത്തില്‍ തോര്‍ത്തിട്ട് മുറുക്കി. ഗുരുതരവസ്ഥയിലുള്ള പെണ്‍കുട്ടിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


അയല്‍വാസിയായ ജംഷീര്‍ എന്ന യുവാവാണ് ആക്രമിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. പ്രതി ഇപ്പോള്‍ ഒളിവിലാണ്. പെണ്‍കുട്ടിയും സഹോദരനും മുത്തശ്ശിയും മാത്രമുള്ള വീട്ടിലാണ് അയല്‍വാസി കയറി പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കുട്ടിയുടെ നിലവിളി കേട്ടെത്തിയ മുത്തശ്ശിയെ കണ്ടതോടെ ജംഷീര്‍ അവരെ ചവിട്ടി വീഴ്ത്തി ഓടി രക്ഷപ്പെടുകയായിരുന്നു. പോലിസ് അന്വേഷണം തുടങ്ങി




Next Story

RELATED STORIES

Share it