Latest News

പോലിസ് ജീപ്പില്‍ നിന്നും ചാടി രക്ഷപ്പെടാന്‍ ശ്രമം; തലയ്ക്ക് പരിക്കേറ്റ പ്രതി മരിച്ചു

പോലിസ് ജീപ്പില്‍ നിന്നും ചാടി രക്ഷപ്പെടാന്‍ ശ്രമം; തലയ്ക്ക് പരിക്കേറ്റ പ്രതി മരിച്ചു
X

തൃശൂര്‍: തൃശൂരില്‍ പോലിസ് കസ്റ്റഡിയില്‍ നിന്നും രക്ഷപെടാന്‍ ശ്രമിക്കവെ പരിക്കേറ്റ് ചികില്‍സയിലിരുന്ന പ്രതി മരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശി സനു സോണി (32) ആണ് മരിച്ചത്. മാര്‍ച്ച് എട്ടിന് തൃശൂര്‍ നഗരത്തില്‍ വച്ച് മദ്യലഹരിയില്‍ ആളുകളെ കത്തികാട്ടി ഭീഷണിപ്പെടുത്തിയതിന് സനുവിനെ പോലിസ് പിടികൂടിയിരുന്നു. കസ്റ്റഡിയിലെടുത്ത സനുവിനെ വൈദ്യപരിശോധനയ്ക്ക് ശേഷം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോകുമ്പോള്‍ അശ്വനി ജങ്ഷനില്‍ വച്ച് ജീപ്പിന്റെ ഡോര്‍ വലിച്ച് തുറന്ന് പ്രതി പുറത്തേക്ക് ചാടി. തലയ്ക്ക് പരിക്കേറ്റ ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികില്‍സയിലിരിക്കെയാണ് ഇയാള്‍ മരിച്ചത്.

Next Story

RELATED STORIES

Share it