കൊല്ലത്ത് ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം:നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി;ഒപി ബഹിഷ്‌കരിച്ച് കെജിഎംഒഎ
അക്രമികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ജില്ലയിലാകെ സമരം വ്യാപിപ്പിക്കുമെന്നും കെജിഎംഒഎ മുന്നറിയിപ്പ് നല്‍കി.
അത്യാഹിതവിഭാഗത്തിലെ മരുന്നു വിതരണംചെയ്യുന്ന സ്ഥലം അക്രമികള്‍ അടിച്ചുതകര്‍ത്തു.ആക്രമികളെ തിരിച്ചറിഞ്ഞതായി പോലിസ് പറഞ്ഞു. നീണ്ടകര സ്വദേശികളായ വിഷ്ണു, രതീഷ് അഖില്‍ എന്നിവരാണ് അക്രമം നടത്തിയത്. ഇവര്‍ ഒളിവിലാണെന്നും പോലിസ് പറഞ്ഞു.
ചൊവ്വാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം.ചികില്‍സ നിഷേധിച്ചു എന്നാരോപിച്ചാണ് ആക്രമണം ഉണ്ടായത്.എന്നാല്‍ ചികില്‍സ നിഷേധിച്ചിട്ടില്ലെന്നും, രണ്ടുദിവസംമുമ്പ് ആശുപത്രിയിലെത്തിയ രോഗിയോട് മാസ്‌ക് ധരിക്കാന്‍ പറഞ്ഞതിന്റെ പേരിലാണ് പ്രകോപനമുണ്ടായതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.യുവാക്കള്‍ ആരോഗ്യപ്രവര്‍ത്തകരെ അസഭ്യം പറയുകയും കമ്പി വടി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു.ഉടന്‍തന്നെ ആശുപത്രി അധികൃതര്‍ പോലിസില്‍ വിവരമറിയിച്ചു.തുടര്‍ന്ന് പോലിസ് സ്ഥലത്ത് എത്തുന്നതിന് മുമ്പായി സംഘം ബൈക്കില്‍ കടന്നുകളയുകയായിരുന്നു.സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപി അശോക് കുമാര്‍ ആശുപത്രിയിലെത്തി ജീവനക്കാരോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് ഒപി സേവനം ബഹിഷ്‌കരിക്കുമെന്ന് കെജിഎംഒഎ അറിയിച്ചു. അക്രമികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ജില്ലയിലാകെ സമരം വ്യാപിപ്പിക്കുമെന്നും കെജിഎംഒഎ മുന്നറിയിപ്പ് നല്‍കി.
അതേസമയം നീണ്ടകര ആശുപത്രിയിലെ ആക്രമണത്തെ അപലപിച്ച് മന്ത്രി വീണാ ജോര്‍ജ് രംഗത്തെത്തി.അക്രമം നടത്തിയവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും,പോലിസ് കമ്മീഷണറോട് വിശദാംശങ്ങള്‍ തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
RELATED STORIES
'മികച്ച ട്രാക്ക് റെക്കോഡുള്ള ഉദ്യോഗസ്ഥന്'; സ്ഥലംമാറ്റിയ മലപ്പുറം എസ് ...
11 Sep 2024 5:31 PM GMTഉരുള്‍പൊട്ടലില്‍ ഏവരെയും നഷ്ടപ്പെട്ട ശ്രുതിയെ തനിച്ചാക്കി ജിന്‍സണും...
11 Sep 2024 5:22 PM GMTആശ്രമം കത്തിച്ച കേസില്‍ കാരായി രാജനെ കുടുക്കാന്‍ നോക്കി; പൂഴ്ത്തിയ...
11 Sep 2024 3:10 PM GMTസ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസ് അട്ടിമറിച്ചത്...
11 Sep 2024 2:18 PM GMTകൊടിഞ്ഞി ഫൈസല്‍ വധം: സര്‍ക്കാര്‍ നിയമിച്ച സ്‌പെഷ്യല്‍ പബ്ലിക്...
11 Sep 2024 2:15 PM GMTഅരിയെത്ര പയറഞ്ഞാഴി എന്നല്ല, മുഖ്യമന്ത്രി രാഷ്ട്രീയ മറുപടി പറയണം
11 Sep 2024 1:03 PM GMT