Latest News

നിയമസഭ ചോദ്യങ്ങള്‍ യോജിപ്പിക്കുന്നതില്‍ ഭരണ-പ്രതിപക്ഷ വാക്‌പോര്; ഏകപക്ഷീയ തീരുമാനമെടുക്കില്ലെന്ന് സ്പീക്കര്‍

നിയമസഭ ചോദ്യങ്ങള്‍ യോജിപ്പിക്കുന്നതില്‍ ഭരണ-പ്രതിപക്ഷ വാക്‌പോര്; ഏകപക്ഷീയ തീരുമാനമെടുക്കില്ലെന്ന് സ്പീക്കര്‍
X

തിരുവനന്തപുരം: നിയമസഭ ചോദ്യോത്തരവേളയില്‍ ചോദ്യങ്ങള്‍ യോജിപ്പിക്കുന്ന സംബന്ധിച്ച് ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്‌പോര്. പ്രതിപക്ഷത്തിന് ചോദ്യം ചോദിക്കാനുള്ള അവസരം സഭയില്‍ നഷ്ടപ്പെടുകയാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ആരോപിച്ചു പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ മാത്രമാണ് യോജിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ നിരവധി അവസരങ്ങളാണ് പ്രതിപക്ഷത്തിന് നഷ്ടമായത്.

സ്ഥിരമായ തീരുമാനമാണെങ്കില്‍ കുഴപ്പമില്ല. ഒരു ദിവസത്തേക്ക് മാത്രമായി എന്ത് തീരുമാനമാണെന്നും സതീശന്‍ ചോദിച്ചു. ചോദ്യങ്ങള്‍ യോജിപ്പിക്കുന്നത് ഒരു മാനദണ്ഡം വേണ്ടേ എന്നും സ്പീക്കറോട് പ്രതിപക്ഷനേതാവ് ചോദിച്ചു.

ചോദ്യങ്ങള്‍ യോജിപ്പിക്കുന്ന സംബന്ധിച്ച വിഷയം കൂടിയാലോചിച്ച് തീരുമാനിക്കാമെന്ന് സ്പീക്കര്‍ എംപി രാജേഷ് പറഞ്ഞു. ഏകപക്ഷീയമായ തീരുമാനമെടുക്കില്ല. മൂന്നു ചോദ്യങ്ങള്‍ യോജിപ്പിച്ചു കഴിഞ്ഞാല്‍ മറ്റൊരു ചോദ്യത്തിലേക്ക് പോകാനാവില്ലെന്നും ഉപചോദ്യങ്ങള്‍ക്ക് അവസരം നിഷേധിക്കപ്പെടുകയും ചെയ്യും. ഇക്കാര്യം ഇന്നലെ സഭയെ അറിയിച്ചിട്ടുണ്ട്. എല്ലാവരുടെയും അവസരമാണ് നിഷേധിക്കപ്പെടുന്നതെന്നും സ്പീക്കര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it