Latest News

നിയമസഭാ തിരഞ്ഞെടുപ്പ്: 'എല്‍ഡിഎഫ് കൂടുതല്‍ സീറ്റ് നേടി അധികാരത്തിലെത്തും; മുഖ്യമന്ത്രി

നിയമസഭാ തിരഞ്ഞെടുപ്പ്: എല്‍ഡിഎഫ് കൂടുതല്‍ സീറ്റ് നേടി അധികാരത്തിലെത്തും; മുഖ്യമന്ത്രി
X

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കൂടുതല്‍ സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ പൊതുവായ സ്ഥിതിയാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ ആത്മവിശ്വാസം. കൂടുതല്‍ സീറ്റുകളോടെ ജനം എല്‍ഡിഎഫിനെ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി പ്രത്യേക അവസ്ഥയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് കേരളത്തിന്റെ പൊതു കാര്യമാണ്. അതിലെ ജനവിധി കഴിഞ്ഞ പത്തു വര്‍ഷത്തെ ഭരണം ജനം വിലയിരുത്തുമെന്നും ജനങ്ങളാണ് ഇടതുപക്ഷത്തിന്റെ കനഗോലുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കേരളത്തിന്റെ സാഹചര്യം താരതമ്യം ചെയ്താല്‍ അത് എല്‍ഡിഎഫിന് ഗുണം ചെയ്യുമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തിന്റെ പൊതുവായ സ്ഥിതി എല്‍ഡിഎഫിന് ആത്മവിശ്വാസം പകരുന്ന ഒന്നാണ്. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അതിന്റേതായ പ്രശ്നങ്ങളുണ്ട്. അതി വിശദമായി പരിശോധിച്ചു നോക്കിയാല്‍ പ്രത്യേകമായ അവസ്ഥയാണെന്ന് മനസിലാകും. നിയമസഭാ തിരഞ്ഞെടുപ്പില്‍ നാടിന്റെ അനുഭവം വെച്ചായിരിക്കും ജനങ്ങള്‍ വിധിയെഴുതുക. കഴിഞ്ഞ പത്തു വര്‍ഷക്കാലത്തെ അനുഭവം ആളുകള്‍ വിലയിരുത്തുമ്പോള്‍ പത്തു വര്‍ഷം മുന്‍പുള്ള കേരളത്തിന്റെ അവസ്ഥ സ്വാഭാവികമായും അവരുടെ മനസിലേക്ക് വരും. ആ താരതമ്യം വലിയ തോതില്‍ സ്വാധീനിക്കും. അത് പരിശോധിക്കുന്ന ഏതൊരാള്‍ക്കും എല്‍ഡിഎഫിന്റെ ഗ്രാഫ് വലിയ തോതില്‍ ഉയരുന്നതിന് ഇടയാക്കുമെന്ന് കാണാന്‍ സാധിക്കും മുഖ്യമന്ത്രി പറഞ്ഞു.

അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. ഇതാണ് കണക്ക്, നാടിന്റെ അനുഭവങ്ങള്‍ ഓരോരുത്തര്‍ക്കും വ്യത്യസ്ഥമാണ്. നിയമനത്തിന് ഇന്ന് കൈക്കൂലി നല്‍കേണ്ടിവരുന്നുണ്ടോ, നേരത്തെ പലതിനും റേറ്റുകള്‍ നിശ്ചയിക്കപ്പെട്ടിരുന്നു. അതില്‍ മാറ്റം വന്നതില്‍ എല്‍ഡിഎഫിന് വലിയ പങ്കുണ്ട്. ഓരോ രംഗത്തും അത്ഭുതാവഹമായ മാറ്റം പ്രകടമാണ്. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രി ഹൃദയ ശസ്ത്രക്രിയ നടത്തുന്നത് നേട്ടത്തിന്റെ ഉദാഹരണമാണ്. നവജാത ശിശു മരണം, മാതൃമരണ നിരക്ക് എന്നിവ കുറഞ്ഞത് കേരളത്തിന്റെ മുന്നേറ്റമാണ്. വിദ്യാഭ്യാസ രംഗം പ്രതിസന്ധി നേരിട്ട കാലത്താണ് എല്‍ഡിഎഫ് അധികാരത്തില്‍ വന്നത്. അടച്ചുപൂട്ടാന്‍ നിന്ന സ്‌കൂളുകള്‍ ഇന്ന് മാറി. പാഠപുസ്തകങ്ങള്‍ ഫോട്ടോ സ്റ്റാറ്റ് എടുത്ത് നല്‍കേണ്ടിവന്ന കാലമുണ്ടായിരുന്നു. അതെല്ലാം അവഗണനയുടെ ഫലമായിരുന്നു. ആളുകളുടെ അനുഭനത്തില്‍ വന്ന മാറ്റങ്ങളാണ് സംസ്ഥാനം എങ്ങനെ പോകണമെന്ന് ജനങ്ങള്‍ തീരുമാനിക്കുന്നത്. അതാണ് എല്‍ഡിഎഫിന്റെ ആത്മവിശ്വാം. എല്‍ഡിഎഫിന് കനഗോലുവില്ല, ജനങ്ങളിലാണ് വിശ്വാസം എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it