Latest News

നെടുമങ്ങാട് വാഹനാപകടം; മരണം നാലായി

നെടുമങ്ങാട് വാഹനാപകടം; മരണം നാലായി
X

തിരുവനന്തപുരം: നെടുമങ്ങാട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം നാലായി. അപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികില്‍സയിലായിരുന്ന ഉഴമലക്കല്‍ സ്വദേശി അഭിനവാണ് മരിച്ചത്. ഉഴമലയ്ക്കല്‍ സ്വദേശികളായ ശ്രീലാല്‍, ബിനോയ്, രാജേഷ് എന്നിവര്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചിരുന്നു.

ഇന്നലെ രാത്രി 10.45 നാണ് നാടിനെ നടുക്കിയ വാഹനാപകടം നടന്നത്. അമിതവേഗതയില്‍ സഞ്ചരിച്ച ബൈക്കുകള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. നെടുമങ്ങാട്-ആര്യനാട് റോഡില്‍ കുളപ്പട സര്‍ക്കാര്‍ ആശുപത്രിക്ക് സമീപത്തായിരുന്നു സംഭവം. കൂട്ടിയിടിച്ച രണ്ടു ബൈക്കുകളും പൂര്‍ണ്ണമായും തകര്‍ന്നിരുന്നു.

Next Story

RELATED STORIES

Share it