Latest News

നിയമസഭാ തിരഞ്ഞെടുപ്പ്: നാല് സംസ്ഥാനങ്ങളിലും പോണ്ടിച്ചേരിയിലും വോട്ടെണ്ണല്‍ തുടങ്ങി

നിയമസഭാ തിരഞ്ഞെടുപ്പ്: നാല് സംസ്ഥാനങ്ങളിലും പോണ്ടിച്ചേരിയിലും വോട്ടെണ്ണല്‍ തുടങ്ങി
X

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന കേരളം, തമിഴ്‌നാട്, അസം, പശ്ചിമ ബംഗാള്‍ എന്നീ നാല് സംസ്ഥാനങ്ങളിലും പോണ്ടിച്ചേരിയിലും വോട്ടെണ്ണല്‍ തുടങ്ങി. രാവിലെ എട്ട് മണിക്കുതന്നെ വോട്ടെണ്ണല്‍ തുടങ്ങിയതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട്് ചെയ്തു. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് വോട്ടെണ്ണല്‍ നടക്കുകയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

അസം, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വിവിധ ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടന്നത്. കേരളത്തിലും പോണ്ടിച്ചേരിയിലും ഏപ്രില്‍ 6ന് ഒരു ദിവസം കൊണ്ട് തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി.

ഇതുവരെയുളള എക്‌സിറ്റ് പോള്‍ ഫലമനുസരിച്ച് തമിഴ്‌നാട്ടില്‍ ഡിഎംകെക്കാണ് സാധ്യത. എല്‍ഡിഎഫ് കേരളത്തിലും അസമില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയും ബംഗാളില്‍ തൃണമൂലും ഭൂരിപക്ഷം നേടും. പോണ്ടിച്ചേരി എന്‍ഡിഎ പിടിക്കും.

Next Story

RELATED STORIES

Share it