- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സാബിയ സെയ്ഫി വധം: വുമണ്‍ ഇന്ത്യാ മൂവ്‌മെന്റ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
അഴിമതിക്കെതിരേ നിലപാടെടുത്തതാണ് ഈ ക്രൂരകൃത്യത്തിന് കാരണമെന്നത് ഭീതിയുളവാക്കുന്നതും ഫാഷിസ്റ്റ് ഭരണത്തില്‍ രാജ്യം എവിടെയെത്തിനില്‍ക്കുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയുമാണെന്ന് തരുവണയില്‍ ജ്വാല ഉല്‍ഘാടനം ചെയ്ത സംസ്ഥാന സെക്രട്ടറി പി ജമീല പറഞ്ഞു.

കല്‍പ്പറ്റ: രാജ്യതലസ്ഥാനത്ത് ക്രൂരമായ് കൊലചെയ്യപ്പെട്ട സാബിയ സെയ്ഫിയുടെ ഘാതകരെ ഉടന്‍ അറസ്റ്റുചെയ്യുക, അന്വേഷണം പ്രത്യേക സംഘത്തെ ഏല്‍പ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വുമണ്‍ ഇന്ത്യാ മൂവ്‌മെന്റ് വയനാട് ജില്ലാ കമ്മറ്റി തരുവണയിലും മേപ്പാടിയിലും പ്രതിഷേധ ജ്വാല നടത്തി. അഴിമതിക്കെതിരേ നിലപാടെടുത്തതാണ് ഈ ക്രൂരകൃത്യത്തിന് കാരണമെന്നത് ഭീതിയുളവാക്കുന്നതും ഫാഷിസ്റ്റ് ഭരണത്തില്‍ രാജ്യം എവിടെയെത്തിനില്‍ക്കുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയുമാണെന്ന് തരുവണയില്‍ ജ്വാല ഉല്‍ഘാടനം ചെയ്ത സംസ്ഥാന സെക്രട്ടറി പി ജമീല പറഞ്ഞു.
നീതിന്യായ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഒരു വനിതാ നിയമപാലകയുടെ അവസ്ഥ ഇതാണെങ്കില്‍ രാജ്യത്തെ സാധാരണക്കാരായ സ്ത്രീസമൂഹത്തിന് എന്ത് സുരക്ഷയാണുള്ളതെന്നും വിഷയത്തില്‍ പൊതുബോധം സ്വീകരിച്ച അപകടകരമായ മൗനം പൗരബോധത്തെ ബാധിച്ചിരിക്കുന്ന ഭയവും അരക്ഷിതാവസ്ഥയുമാണ് വിളിച്ചറിയിക്കുന്നതെന്നും മേപ്പാടിയില്‍ പ്രതിഷേധ ജ്വാല ഉല്‍ഘാടനം ചെയ്ത ജില്ലാ സെക്രട്ടറി ജംഷീദ പറഞ്ഞു.
അന്വേഷണം ഊര്‍ജജിതപ്പെടുത്തി പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷ നടപ്പിലാക്കണമെന്നും സ്ത്രീ സമൂഹത്തിന് ആത്മവിശ്വാസം പകരണമെന്നും പ്രതിഷേധജ്വാല സര്‍ക്കാറിനോടാവശ്യപ്പെട്ടു. മൈമൂനനാസര്‍, നഫീസ, സുമയ്യഫൈസല്‍, ആയിഷലത്തീഫ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
RELATED STORIES
വടുതലയില് ദമ്പതികളെ തീ കൊളുത്തി പ്രതി ആത്മഹത്യ ചെയ്തു
18 July 2025 5:53 PM GMTചര്ച്ച പരാജയപ്പെട്ടാല് ഭാഗിക ഫോര്മുലകളിലേക്ക് മടങ്ങില്ല: അബൂ ഉബൈദ
18 July 2025 5:13 PM GMTഇവാഞ്ചലിക്കല് ക്രിസ്ത്യാനികള്ക്ക് വിസ നല്കാതെ ഇസ്രായേല്; ബന്ധം...
18 July 2025 4:46 PM GMTവ്യാജ സിം കാര്ഡ് കേസില് രൂപേഷിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച്...
18 July 2025 4:18 PM GMTകോവിഡ് ബാധയും വാക്സിനും ചിലരില് നാഡീ പ്രശ്നങ്ങളുണ്ടാക്കാം:...
18 July 2025 4:02 PM GMTമൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി
18 July 2025 3:07 PM GMT