Latest News

ദേശീയ പൗരത്വ രജിസ്റ്ററില്‍ പേരില്ല; അസമില്‍ വിവാഹം മുടങ്ങി

വിവാഹത്തിന് വേദിയും തിയ്യതിയും ഉറപ്പിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ദില്‍വര്‍ ദേശീയ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെട്ടതാണോ എന്ന് സംശയം പ്രകടിപ്പിച്ചതോടെയാണ് എന്‍ആര്‍സി കമിതാക്കളുടെ ജീവിതത്തില്‍ ഇരുട്ടടിയായത്.

ദേശീയ പൗരത്വ രജിസ്റ്ററില്‍ പേരില്ല; അസമില്‍ വിവാഹം മുടങ്ങി
X

സില്‍ചാര്‍: പ്രണയത്തിനൊടുവില്‍ വിവാഹത്തിന് കുടുംബങ്ങള്‍ സമ്മതിച്ചെങ്കിലും ദേശീയ പൗരത്വ രജിസ്റ്ററില്‍ പേരില്ലാത്തതിനാല്‍ വിവാഹം മുടങ്ങി. അസമിലെ സില്‍ചാറിലാണ് പ്രണയത്തിനൊടുവില്‍ ഇരു കുടുംബങ്ങളും സമ്മതിച്ചിട്ടും മാംഗല്ല്യം നടക്കാതെ പോയത്. ദില്‍വാര്‍ ഹുസൈനും നയാഗ്രമിലെ പെണ്‍കുട്ടിയും തമ്മില്‍ മാസങ്ങളായി പ്രണയത്തിലായിരുന്നു. തുടര്‍ന്ന് ഇരുവരും വിഷയം വീടുകളില്‍ അവതരിപ്പിച്ചു. കുടുംബങ്ങള്‍ വിവാഹത്തിന് സമ്മതിക്കുകയും ഒരുക്കങ്ങള്‍ നടത്തുകയും ചെയ്തു. വിവാഹത്തിന് വേദിയും തിയ്യതിയും ഉറപ്പിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ദില്‍വര്‍ ദേശീയ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെട്ടതാണോ എന്ന് സംശയം പ്രകടിപ്പിച്ചതോടെയാണ് എന്‍ആര്‍സി കമിതാക്കളുടെ ജീവിതത്തില്‍ ഇരുട്ടടിയായത്. പരിശോധനയില്‍ ദില്‍വാര്‍ പരാജയപ്പെട്ടു. അസമില്‍ എന്‍ആര്‍സി പട്ടികയില്‍ ഉള്‍പ്പെടാത്ത 40ലക്ഷത്തില്‍ ഒരാളായിരുന്നു ദില്‍വാര്‍. എന്‍ആര്‍സി കരടില്‍ ദില്‍വാര്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന കാരണത്താലാണ് വിവാഹം മുടങ്ങിയത്. എന്‍ആര്‍സി അന്തിമപട്ടിക ഇതുവരെ പുറത്തിറക്കിയിട്ടില്ല. എങ്കിലും മകളുടെ ജീവിതം വച്ച് കളിക്കാനാവില്ലെന്നായിരുന്നു പെണ്‍കുട്ടിയുടെ പിതാവിന്റെ പ്രതികരണം. അതിനിടെ പെണ്‍കുട്ടിയും ദില്‍വാറും ഒളിച്ചോടുകയും ചെയ്തത് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കി. മകളെ തട്ടിക്കൊണ്ടുപോയതിനെതിരേ ദില്‍വാറിനെതിരേ പെണ്‍കുട്ടിയുടെ പിതാവ് പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it