പോപുലര്‍ ഫ്രണ്ട് പൊതു യോഗം നടത്തി
പതിറ്റാണ്ടുകളായി തങ്ങള്‍ താമസിക്കുന്ന ഭൂമിയില്‍ നിന്ന് ബലമായി ഒഴിപ്പിക്കുന്നതിനെതിരേ പ്രതിഷേധിച്ച ഗ്രാമീണര്‍ക്കുനേരെ കാര്യമായ പ്രകോപനമൊന്നുമില്ലാതെയാണ് പോലിസ് വെടിവെച്ചത്.

അമ്പലപ്പാറ: അസമിലെ ദറങ് ജില്ലയില്‍ ബിജെപി ഭരണകൂടം പോലിസിനെ ഉപയോഗിച്ച് ഗ്രാമീണര്‍ക്കുനേരെ നടത്തിയ നരനായാട്ട് മുസ്‌ലിം ഉന്മൂലനമെന്ന ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്ന് പോപുലര്‍ ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി സിദ്ദിഖ് തോട്ടിന്‍കര.
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ അമ്പലപ്പാറ ഏരിയ കമ്മിറ്റി 'അസം മുസ്‌ലിം വംശഹത്യയ്ക്ക് കളമൊരുങ്ങുന്നു, വംശവെറിയന്‍മാരെ കരുതിയിരിക്കുക' എന്ന വിഷയത്തെ ആസ്പദമാക്കി പിലാത്തറ സെന്ററില്‍ നടത്തിയ വിശദീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പതിറ്റാണ്ടുകളായി തങ്ങള്‍ താമസിക്കുന്ന ഭൂമിയില്‍ നിന്ന് ബലമായി ഒഴിപ്പിക്കുന്നതിനെതിരേ പ്രതിഷേധിച്ച ഗ്രാമീണര്‍ക്കുനേരെ കാര്യമായ പ്രകോപനമൊന്നുമില്ലാതെയാണ് പോലിസ് വെടിവെച്ചത്. പോലിസിന്റെ ഏകപക്ഷീയമായ ആക്രമണത്തില്‍ മൂന്ന് ഗ്രാമീണര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്
പ്രദേശത്തെ 800ഓളം മുസ്‌ലിം കുടുംബങ്ങളെയാണ് അനധികൃത ഭൂമി കൈയേറ്റം ആരോപിച്ച് സംസ്ഥാന സര്‍ക്കാര്‍ കുടിയൊഴിപ്പിച്ചത്. ഇവരെ ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരായി ചിത്രീകരിച്ച് പൗരത്വം ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. വെടിയേറ്റു വീണയാളെ പോലിസും ഫോട്ടോഗ്രാഫറും വളഞ്ഞിട്ട് ക്രൂരമായി മര്‍ദ്ദിക്കുന്നത് ഹിന്ദുത്വ ഭരണകൂടം വളര്‍ത്തുന്ന മുസ്‌ലിം വിദ്വേഷത്തിന്റെ പ്രകടമായ തെളിവാണെന്നും സിദ്ദിഖ് തോട്ടിന്‍കര പറഞ്ഞു.
വിശദീകരണ പൊതുയോഗത്തില്‍ പോപുലര്‍ഫ്രണ്ട് അമ്പലപ്പാറ ഏരിയ പ്രസിഡന്റ് സത്താര്‍ പിലാത്തറ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ഷമീര്‍ അലി പിലാത്തറ നന്ദി പ്രകാശിപ്പിച്ചു.
RELATED STORIES
വിസ്മയ കേസ്:കോടതി വിധി സ്വാഗതാര്‍ഹം,സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള...
23 May 2022 8:40 AM GMTവിസ്മയ കേസ്:കിരണിനെ ജില്ലാ ജയിലിലേക്ക് മാറ്റി;പ്രതീക്ഷിച്ച വിധിയെന്ന്...
23 May 2022 7:54 AM GMTഇസ്രായേലില്‍ കുരങ്ങുപനി
23 May 2022 7:37 AM GMTമഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു; സംസ്ഥാനത്ത് അടുത്ത നാല് ദിവസം...
23 May 2022 7:34 AM GMTആരോഗ്യ നില മോശം;നവജ്യോത് സിങ് സിദ്ദുവിനെ ആശുപത്രിയിലേക്ക് മാറ്റി
23 May 2022 7:27 AM GMTജെഎസ്സി പന്ത്രണ്ടാമത് ഇന്‍ ഹൗസ് ടൂര്‍ണമെന്റിന് തുടക്കം
23 May 2022 6:49 AM GMT