Latest News

കളിയില്‍ വിജയിച്ച് അശോക് ഗലോട്ട്; രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സീ ന്യൂസ് ഉടമ സുഭാഷ് ചന്ദ്രയ്ക്ക് പരാജയം

കളിയില്‍ വിജയിച്ച് അശോക് ഗലോട്ട്; രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സീ ന്യൂസ് ഉടമ സുഭാഷ് ചന്ദ്രയ്ക്ക് പരാജയം
X

വീണ്ടും രാജ്യസഭയിലേക്കെത്താനുള്ള സീ ന്യൂസ് ഉടമ സുഭാഷ് ചന്ദ്രയുടെ മോഹങ്ങള്‍ക്ക് തടയിട്ട് അശോക് ഗലോട്ടിന്റെ നീക്കം. ബിജെപി പിന്തുണയോടെ രാജ്യസഭയിലേക്ക് മല്‍സരിച്ച സുഭാഷ് ചന്ദ്ര കോണ്‍ഗ്രസ്സിന്റെ നീക്കങ്ങളിലാണ് പരാജയപ്പെട്ടത്. നാല് സീറ്റിലേക്കാണ് ഇന്ന് മല്‍സരം നടന്നത്. അതില്‍ മൂന്ന് സീറ്റ് കോണ്‍ഗ്രസ്സിന് ലഭിച്ചു. ഒന്നില്‍ ബിജെപി വിജയിച്ചു.

രണ്‍ദീപ് സിങ് സുര്‍ജേവാല, മുകുള്‍ വാസ്‌നിക്, പ്രമോദ് തിവാരി എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍.

ഘനശ്യം തിവാരിയായിരുന്നു ബിജെപിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി. ചന്ദ്രകൂടി മല്‍സരരംഗത്തെത്തിയതോടെ രാജസ്ഥാന്‍ തിരഞ്ഞെടുപ്പ് കുതിരക്കച്ചവടത്തിന്റെ വേദിയായി.

കോണ്‍ഗ്രസ്സിനുള്ളിലെ അതൃപ്തി മുതലാക്കുന്നതിന്റെ ഭാഗമായാണ് സുഭാഷ് ചന്ദ്രയെ ബിജെപി പിന്തുണച്ചത്. അതോടെ തന്റെ എംഎല്‍എമാര്‍ ആരും പാര്‍ട്ടിമാറി വോട്ട് ചെയ്യില്ലെന്ന് ഉറപ്പാക്കാന്‍ അശോക് ഗലോട്ട് രംഗത്തിറങ്ങി. മാത്രമല്ല, അദ്ദേഹം ബിജെപിയുടെ വിമതരെയും കൂടെകൂട്ടി.

ബിജെപി അംഗങ്ങള്‍ പാര്‍ട്ടി മാറി വോട്ട് ചെയ്താണ് കോണ്‍ഗ്രസ് നേട്ടമായത്.

നാല് സംസ്ഥാനങ്ങളിലായി 16 സീറ്റുകളിലേക്കാണ് ഇന്ന് തിരഞ്ഞെടുപ്പ് നടന്നത്. ഇതുവരെ 41 സ്ഥാനാര്‍ത്ഥികള്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നായി രാജ്‌സഭയിലേക്ക് വിജയിച്ചുകഴിഞ്ഞു. ജൂലൈ 18ന് നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഇന്നത്തെ ഫലം നിര്‍ണായകമാണ്.

രാജസ്ഥാനിലെ 200 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 108 ഉം ബിജെപിക്ക് 71 ഉം സീറ്റുകളാണുള്ളത്. ജയിക്കാന്‍ ഓരോ സ്ഥാനാര്‍ത്ഥിക്കും കിട്ടേണ്ടത് 41 വോട്ടാണ്. സീറ്റ് നില പരിശോധിച്ചാല്‍ കോണ്‍ഗ്രസിന് 2 ഉം ബിജെപിക്ക് ഒരു സീറ്റിലും ജയിക്കാം. നാല് സീറ്റുകളുള്ളതില്‍ അഞ്ച് സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.

Next Story

RELATED STORIES

Share it