- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജ്യദ്രോഹ നിയമത്തിനെതിരേ അരുണ്‍ ഷൂരിയും സുപ്രികോടതിയില്‍

ന്യൂഡല്‍ഹി: രാജ്യദ്രോഹ നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ കേന്ദ്ര മന്ത്രിയും മാധ്യമപ്രവര്‍ത്തകനുമായ അരുണ്‍ ഷൂരി സുപ്രിംകോടതിയെ സമീപിച്ചു. സെക്ഷന്‍ 124 എ(രാജ്യദ്രോഹം)യുടെ ഭരണഘടനാപരമായ സാധുത പരിശോധിക്കണമെന്നാണ് ആവശ്യം. 124 എ ഭരണഘനടയുടെ അനുച്ഛേദം 14, 19(1)(എ) എന്നിവയുടെ ലംഘനമാണെന്നും മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ വഴി നല്‍കിയ പരാതിയില്‍ പറയുന്നു.
രാജ്യദ്രോഹക്കേസുകളില്‍ കൃത്യമായ ഗൈഡ്‌ലൈന്‍ വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
സര്‍ക്കാരിന്റെ നയങ്ങളെക്കുറിച്ചും നടപടികളെക്കുറിച്ചും അഭിപ്രായം പറയാനും വിമര്‍ശിക്കാനും പൗരന് അവകാശമുണ്ടെന്നും അത്തരം അഭിപ്രായങ്ങള്‍ സമൂഹത്തില്‍ സമാധാനലംഘനമുണ്ടാക്കാത്തിടത്തോളം രാജ്യദ്രോഹക്കുറ്റത്തിന്റെ പരിധിയില്‍ വരില്ലെന്നുമാണ് ഹരജിയില്‍ വാദിക്കുന്നത്. രാജ്യദ്രോഹവുമായി ബന്ധപ്പെട്ട ഭരണഘടനയുടെ വിവിധ വകുപ്പുകളും വിശദീകരണങ്ങളും വായിക്കുമ്പോള്‍ ലഭിക്കുന്ന ധാരണയും ഇതാണെന്ന് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു.
ആന്ധ്രയിലെ മാധ്യമപ്രവര്‍ത്തകനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസില്‍ കഴിഞ്ഞ ദിവസം സുപ്രിംകോടതി തന്നെ രാജ്യദ്രോഹക്കേസിനെക്കുറിച്ച് സമാനമായ ആശങ്കപങ്കുവക്കുകയും കേന്ദ്ര സര്‍ക്കാരിനോട് അഭിപ്രായമാരായുകയും ചെയ്തിരുന്നു. ജൂലൈ 27ന് കേസ് പരിഗണനക്കുവരും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















