Latest News

കൊവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് ലോക മലയാളി ചിത്രകാരന്മാരുടെ 'ആര്‍ട്ട് സല്യൂട്ട്'

കൊവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് ലോക മലയാളി ചിത്രകാരന്മാരുടെ ആര്‍ട്ട് സല്യൂട്ട്
X

തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ നൂറ് ദിനങ്ങള്‍ കഴിയുന്ന നാളുകളില്‍ വിശ്രമമില്ലാതെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ചിത്രകാരന്മാരുടെ ആര്‍ട്ട് സല്യൂട്ട്. പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ ക്ലീനിങ് തൊഴിലാളികള്‍ മുതല്‍ഡോക്ടര്‍മാര്‍ വരെയുള്ള ആരോഗ്യസേനക്കും അനുബന്ധ ജീവനക്കാര്‍ക്കും ആദരവ് അര്‍പ്പിച്ചുകൊണ്ടുള്ള ആര്‍ട്ട് സല്യൂട്ടിന്റെ ഗ്ലോബല്‍ റിലീസ് പ്രസിദ്ധ ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ എതിരന്‍ കതിരവന്‍ അമേരിക്കയില്‍ നിന്ന് നിര്‍വഹിച്ചു.

നൂറില്‍പരം കലാകാരന്മാര്‍ അവരുടെ നിറമേകിയ കൈകള്‍ കൊണ്ട് സല്യൂട്ട് ചെയ്യുന്ന വീഡിയോ ഇന്‍സ്റ്റലേഷന്റെ ആശയവും ഏകോപനവും നിര്‍വഹിച്ചിരിക്കുന്നത്ഡോ. ലാല്‍രഞ്ജിത്താണ്. കൊവിഡ് ലോക്ക് ഡൗണ്‍ കാലത്തെ വാട്‌സ് ആപ് ഓപ്പണ്‍ ലിങ്കുകളിലൂടെ സംഘടിപ്പിക്കപ്പെട്ടഗ്രൂപ്പിലേക്ക് ലോകത്തെ വിവിധ രാജ്യങ്ങളിലെകലാകാരന്മാര്‍ സല്യൂട്ട് ചെയ്യുന്ന വീഡിയോ അയച്ചു കൊണ്ടാണ്ഇത് സാധ്യമായത്. വീഡിയോ ഇന്‍സ്റ്റലേഷന്‍ കലാസങ്കേതത്തിന്റെ പുതിയ സാധ്യതകള്‍ തേടുന്ന ഉദ്യമത്തിന്റെ റിലീസിന് ലോകത്തെവിവിധ രാജ്യങ്ങളിലെമലയാളികള്‍ പങ്കെടുത്തു. പരിപാടിക്ക് പ്രമുഖ എഴുത്തുകാരനും മുന്‍ ഡിപിഐയുമായ കെ വി മോഹന്‍കുമാര്‍ ഐഎഎസ് ആശംസകള്‍ അര്‍പ്പിച്ചു.

ചിത്രകാരനായ വി രാധാകൃഷ്ണന്‍ അധ്യക്ഷനായഓണ്‍ലൈന്‍ ഉദ്ഘാടന പരിപാടിയില്‍ ഡോ. ഇ ജെ തോമസ്എസ് ജെ, ഡോ. എ കെ അബ്ദുല്‍ ഹക്കീം. ഡോ. രതീഷ് കളിയാടന്‍, ഡോ. കെ എസ് വാസുദേവന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഡോ. കവിത ബാലകൃഷ്ണന്‍ സ്വാഗതവും മനോജ് കുമാര്‍ പരുത്തിപ്പാറ നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it