ജില്ലാ പ്രസിഡണ്ടിന്റെ അറസ്റ്റ്: പോപുലര്‍ ഫ്രണ്ടിന്റെ ഡിവൈഎസ്പി ഓഫിസ് മാര്‍ച്ച് നാളെ

മാനന്തവാടി: പോപുലര്‍ ഫ്രണ്ട് വയനാട് ജില്ലാ പ്രസിഡന്റ് എസ് മുനീറിനെയും സംഘടന പ്രവര്‍ത്തകരെയും അന്യായമായി അറസ്റ്റ് ചെയ്ത പോലിസ് നടപടിയില്‍ പോപുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. സംസ്ഥന വ്യാപകമായി സംഘടന നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്നാണ് പോലിസ് ഭാഷ്യം.
ഹര്‍ത്താല്‍ ദിനത്തിലെ അനിഷ്ടസംഭവങ്ങള്‍ ചോദിച്ചറിയാനെന്ന വ്യാജേന സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയത് പോപുലര്‍ഫ്രണ്ടിനെതിരേ നടക്കുന്ന ഭരണകൂട ഗൂഢാലോചനയുടെ ഭാഗമാണ്. ഹര്‍ത്താലുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ സംഘടനക്കോ ഭാരവാഹികള്‍ക്കോ യാതൊരു ബന്ധവുമില്ല. അടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍ പര്‍വ്വതീകരിച്ച് പ്രചരിപ്പിക്കപ്പെടുകയായിരുന്നു. തീര്‍ത്തും സമാധാനപരമായ പ്രതിഷേധം അക്രമാസക്തമെന്ന തരത്തില്‍ പൊതുസമൂഹത്തിനിടയില്‍ തെറ്റിദ്ധരിപ്പിക്കുന്നതില്‍ ചില തല്‍പ്പരകക്ഷികളുടെ ബാഹ്യ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. ഹര്‍ത്താലിന്റെ പേരില്‍ പ്രവര്‍ത്തകരെയും നേതാക്കളേയും പോലിസ് വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ നടപ്പിലാക്കുമെന്നും ജില്ലാ കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
RELATED STORIES
നിസ്ക്കരിക്കാന് ബസ് നിര്ത്തി; ഉത്തര്പ്രദേശില് രണ്ട് ബസ്...
7 Jun 2023 1:13 PM GMTസ്കൂള് അധ്യയനം ഏപ്രിലിലേക്ക് നീട്ടിയ തീരുമാനം പിന്വലിച്ചു
7 Jun 2023 1:08 PM GMTമണിപ്പൂരില് ക്രൈസ്തവ കുടുംബത്തെ ആംബുലന്സില് ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില് ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള് തുടങ്ങി
7 Jun 2023 10:15 AM GMTയൂസഫലിക്കും അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം: ഷാജന് സ്കറിയക്ക്...
7 Jun 2023 8:28 AM GMTകരീം ബെന്സിമ അല് ഇത്തിഹാദിന് സ്വന്തം
7 Jun 2023 5:17 AM GMT