- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആര്യന്‍ ഖാന്റെ അറസ്റ്റ്: ഷാരൂഖ് ഖാന് പിന്തുണയുമായി ഹന്‍സല്‍ മേത്തയും പൂജാ ഭട്ടും സല്‍മാന്‍ ഖാനും

മുംബൈ: മുംബൈയിലെ ആഢംബരക്കപ്പലില്‍ ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തതിന് മകന്‍ അറസ്റ്റിലായ ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും പിന്തുണയുമായി ബോളിവുഡിലെ പ്രമുഖര്‍. ഇരുവര്‍ക്കുമെതിരേ സാമൂഹിക മാധ്യമങ്ങളില്‍ വിദ്വേഷപ്രചാരണം തുടങ്ങിയ സാഹചര്യത്തിലാണ് പ്രമുഖര്‍ ഒരു രക്ഷിതാവെന്ന നിലയില്‍ ഷാരൂഖിനെ സമ്മര്‍ദ്ദത്തിലാഴ്ത്തുന്ന മാധ്യമങ്ങള്‍ക്കും സാമൂഹിക മാധ്യമങ്ങള്‍ക്കുമെതിരേ രംഗത്തെത്തിയത്.
സിനിമാ സംവിധായകനായ ഹന്‍സല്‍ മേത്ത പിന്തുണ അറിയിച്ചുകൊണ്ട് തിങ്കളാഴ്ച രാവിലെ ട്വീറ്റ് ചെയ്തു.
ഒരു കുറ്റകൃത്യത്തില്‍ കേസെടുത്തുവെന്നതുകൊണ്ട് പെട്ടെന്ന് നിഗമനങ്ങളിലെത്തുന്നത് ശരിയല്ലെന്ന് അദ്ദേഹം ട്വീറ്റില്‍ സൂചിപ്പിച്ചു. അത്തരം നീക്കങ്ങള്‍ ഒരു പിതാവിനെ വേദനിപ്പിക്കും, പിതാവും മകനും തമ്മിലുള്ള ബന്ധത്തിനും നല്ലതല്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഐആംഎസ്ആര്‍കെ എന്ന ഹാഷ് ടാഗോടെയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഞായറാഴ്ചയാണ് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെയും സുഹൃത്തുക്കളെയും മുംബൈയില്‍ ആഢംബരക്കപ്പലില്‍ നിന്ന് നര്‍കോട്ടിക്‌സ് ബ്യൂറോ പിടികൂടിയത്. കപ്പലില്‍ ലഹരിപാര്‍ട്ടി നടത്തിയതിനും നിരോധിത ലഹരി വസ്തുക്കള്‍ കൈവശം വച്ചതിനുമായിരുന്നു അറസ്റ്റ്.
It is painful for a parent having to deal with a child getting into trouble. It gets compounded when people begin to arrive at judgements before the law takes its course. It is disrespectful and unfair to the parent and to the parent-child relationship. With you @iamsrk.
— Hansal Mehta (@mehtahansal) October 4, 2021
ഷാരൂഖ് ഖാന് പിന്തുണയര്‍പ്പിച്ച് കഴിഞ്ഞ ദിവസം പൂജാ ഭട്ടും ഐആംവിത്ത് യു എസ്ആര്‍കെ എന്ന ഹാഷ് ടാഗില്‍ ട്വീറ്റ് ചെയ്തിരുന്നു.
I stand in solidarity with you @iamsrk Not that you need it. But I do. This too, shall pass. 🙏
— Pooja Bhatt (@PoojaB1972) October 3, 2021
ബോളിവുഡിലെ പ്രമുഖ താരമായ സല്‍മാന്‍ ഖാന്‍ ഞായറാഴ്ച രാത്രി ഷാരൂഖ് ഖാന്റെ വസതിയിലെത്തി അദ്ദേഹത്തെ ആശ്വസിപ്പിച്ചു.
ആര്യന്‍ ഖാന്റെ അറസ്റ്റിനു ശേഷം ഷാരൂഖ് ഖാനെതിരേ വലിയ വിദ്വേഷ പ്രചാരണമാണ് നടക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യക്കെതിരേയും പ്രചാരണം നടക്കുന്നുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില് ബഹുനില കെട്ടിടം തകര്ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില് പാറമടയില് പൊട്ടിത്തെറി; രണ്ട് അന്തര്സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില് കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്കടകള്ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില് ഓറഞ്ച് അലര്ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്; കോട്ടയം ജില്ലയില് ആകെ 32...
21 Sep 2020 12:50 AM GMT


















