Latest News

'അര്‍ണബ്;മാധ്യമ വേശ്യ' : പുതിയ സിനിമ പ്രഖ്യാപിച്ച് രാംഗോപാല്‍ വര്‍മ

അര്‍ണബ് ഗോസ്വാമിക്ക് നട്ടെല്ല് ഇല്ലെന്ന വസ്തുതയെ അടിസ്ഥാനമാക്കിയാണ് സിനിമ നിര്‍മിക്കുക.

അര്‍ണബ്;മാധ്യമ വേശ്യ : പുതിയ സിനിമ പ്രഖ്യാപിച്ച് രാംഗോപാല്‍ വര്‍മ
X

ന്യൂഡല്‍ഹി: റിപ്പബ്ലിക് ടിവിയുടെ ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ കുറിച്ച് 'അര്‍ണാബ്;മാധ്യമ വേശ്യ' എന്ന പേരില്‍ സിനിമ നിര്‍മിക്കുമെന്ന് നിര്‍മാതാവ് രാംഗോപാല്‍ വര്‍മ പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം പുതിയ സിനിമയെ കുറിച്ചുള്ള വെളിപ്പെടുത്തല്‍ നടത്തിയത്.

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തെ കുറിച്ചു നടത്തിയ ചാനല്‍ ചര്‍ച്ചയില്‍ ക്രിമിനലുകളും ബലാല്‍സംഗക്കാരും കൊലപാതകികളും വാഴുന്ന ഇടമാണ് ബോളിവുഡ് എന്ന് അര്‍ണബ് ഗോസ്വാമി പറഞ്ഞിരുന്നു. ദിവ്യ ഭാരതി, ജിയാഖാന്‍ ശ്രീദേവി എന്നീ ബോളിവുഡ് താരങ്ങളുടെ മരണം പോലെയാണ് സുശാന്ത് സിങിന്റെ മരണമെന്നും അര്‍ണബ് സമര്‍ഥിക്കാന്‍ ശ്രമിച്ചിരുന്നു. ഇത് പരാമര്‍ശിച്ചു കൊണ്ടാണ് രാം ഗോപാല്‍ വര്‍മ പുതിയ സിനിമ പ്രഖ്യാപിച്ചത്.

അര്‍ണബ് ഗോസ്വാമിക്ക് നട്ടെല്ല് ഇല്ലെന്ന വസ്തുതയെ അടിസ്ഥാനമാക്കിയാണ് സിനിമ നിര്‍മിക്കുക. അദ്ദേഹത്തിന്റെ കപടമുഖം വെളിവാക്കുന്നതായിരിക്കും 'അര്‍ണബ്;മാധ്യമ വേശ്യ' എന്ന സിനിമയെന്നും രാംഗോപാല്‍ വര്‍മ വ്യക്തമാക്കി.




Next Story

RELATED STORIES

Share it