Latest News

കരസേനാ സംഘം ബാബുവിന്റെ അടുത്തെത്തി; വെള്ളം നല്‍കി

കരസേനാ സംഘം ബാബുവിന്റെ അടുത്തെത്തി; വെള്ളം നല്‍കി
X

പാലക്കാട്: 43 മണിക്കൂറിലധികമായി മലമ്പുഴയിലെ പാറയിടുക്കില്‍ കുടുങ്ങിയ ബാബു(23)വിനെ സുരക്ഷിതനായി തിരികെയെത്തിക്കാനുള്ള ദൗത്യം വിജയത്തിലേക്ക്. കരസേനാ സംഘം ബാബുവിന്റെ അരികില്‍ എത്തി.

രാത്രിയോടെ സ്ഥലത്തെത്തിയ കരസേനാ സംഘം മലമുകളില്‍ എത്തി താഴെ ബാബു ഇരിക്കുന്ന സ്ഥലത്തേക്ക് ഇറങ്ങുകയായിരുന്നു.

കരസേനാ സംഘത്തിന് യുവാവുമായി സംസാരിക്കാന്‍ സാധിച്ചതായും യുവാവിന്റെ ആരോഗ്യനിലയ്ക്ക് പ്രശ്‌നമില്ലായെന്നും ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു.

തിങ്കളാഴ്ച വൈകീട്ടോടെയാണ് മലമ്പുഴ ചെറാട് സ്വദേശി ആര്‍ ബാബു (23) സുഹൃത്തുക്കള്‍ക്കൊപ്പം മലകയറിയതും കാല്‍വഴുതി താഴേക്ക് വീണു മലയിടുക്കില്‍ കുടുങ്ങിയതും. ചെങ്കുത്തായ കുമ്പാച്ചി മലയിലാണ് ബാബു കുടുങ്ങിയത്. തിങ്കളാഴ്ച രാത്രിയോടെ പോലിസും ദുരന്തനിവാരണ സേനയും ഫോറസ്റ്റ്, ഫയര്‍ഫോഴ്‌സ് അടക്കമുള്ള സംഘം രക്ഷാപ്രവര്‍ത്തനത്തിനായി മലമുകളിലേക്ക് എത്തിയെങ്കിലും യുവാവ് കുടുങ്ങിയ ഭാഗത്തേക്കു പോവാന്‍ സാധിച്ചില്ല.

തുടര്‍ന്നാണ് കരസേനയും വ്യോമസേനയും ദൗത്യം ഏറ്റെടുത്തത്.


Next Story

RELATED STORIES

Share it