സായുധ ആക്രമണം; കശ്മീരിലെ സോപോറില്‍ മുനിസിപ്പല്‍ കൗണ്‍സിലറും പോലിസുകാരനും മരിച്ചു
BY BRJ29 March 2021 10:15 AM GMT
X
BRJ29 March 2021 10:15 AM GMT
സൊപോര്‍: ജമ്മു കശ്മീരിലെ സോപോറില്‍ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം നടക്കുന്ന കെട്ടിടത്തിനു നേരെ സായുധ ആക്രമണം. ആക്രമണത്തില്‍ ഒരു മുനിസിപ്പല്‍ കൗണ്‍സിലറും ഒരു സുരക്ഷാഉദ്യോഗസ്ഥനും മരിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.
മുനിസിപ്പല്‍ ബില്‍ഡിങ് കോംപ്ലക്സിലേക്ക് നിറയൊഴിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ പറഞ്ഞു. ആക്രമണം നടക്കുമ്പോള്‍ മുനിസിപ്പല്‍ യോഗം നടന്നുകൊണ്ടിരിക്കുകയായിരുന്നു. ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഷഫ്കത്ത് അഹമ്മദ് എന്ന പോലിസുകാരകനും റിയാസ് അഹമ്മദ് എന്ന കൗണ്‍സിലറുമാണ് മരിച്ചത്.
മറ്റൊരു കൗണ്‍സിലറായ ഷാമ്സ് ഉദ്ദ ദിന് പീറിനും പരിക്കേറ്റു.
കൂടുതല്‍ പോലിസ് സന്നാഹങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. മറ്റു വിവരങ്ങള്‍ ശേഖരിക്കുന്നതേയുള്ളു.
Next Story
RELATED STORIES
അമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT'ഭയത്തോട് കൂടി ഒരു മനുഷ്യനെങ്കിലും രാജ്യത്ത് ജീവിക്കുകയാണെങ്കിൽ അത്...
29 March 2024 6:12 AM GMT