Latest News

ജമ്മു കശ്മീരില്‍ സായുധ ആക്രമണം; നാല് പേര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരില്‍ സായുധ ആക്രമണം; നാല് പേര്‍ കൊല്ലപ്പെട്ടു
X

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സൊപോറില്‍ സായുധര്‍ സുരക്ഷാസേനക്കെതിരേ നിറയൊഴിച്ചു. ആക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ സുരക്ഷാസൈനികരും രണ്ട് പേര്‍ തദ്ദേശവാസികളുമാണ്. മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. അതില്‍ ഒരാള്‍ പോലിസുകാരനാണ്.

ബാരമുള്ള ജില്ലയിലെ സൊപോറില്‍ സുരക്ഷാസേനക്കെതിരേ പോലിസ് നിറയൊഴിക്കുകയായിരുന്നു. സിആര്‍പിഎഫും ജമ്മു പോലിസും സംയുക്തമായി നടത്തിയ തിരച്ചിലിനിടയിലാണ് ഇന്ന് ഉച്ചയ്ക്ക് സായുധരുടെ ആക്രമണംനടന്നത്.

പരിക്കേറ്റവരെ സൈനികാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രദേശം സുരക്ഷാസേന വളഞ്ഞിട്ടുണ്ട്.

Next Story

RELATED STORIES

Share it